സിറിയയിൽ സംയുക്ത പെട്രോളിങിനായി കൈകോർത്ത് റഷ്യയും തുർക്കിയും

സിറിയയിൽ സംയുക്ത പെട്രോളിങിനായി കൈകോർത്ത് റഷ്യയും തുർക്കിയും

March 9, 2019 0 By Editor

സിറിയയിലെ ഇദ്‍ലിബ് പ്രവിശ്യയിൽ സംയുക്ത പെട്രോളിങിനായി കൈകോർത്ത് റഷ്യയും തുർക്കിയും. സിറിയന്‍ വിമതരുടെ അവസാനത്തെ ശക്തി കേന്ദ്രമാണ് ഇദ്‍ലിബ്. ഇദ്‍ലിബിൽ സിറിയന്‍ ഗവണ്‍മെന്‍റ് നടത്തുന്ന ആക്രമണം തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. കഴിഞ്ഞ വർഷം സെപ്തംബറിലാണ് പദ്ധതിക്ക് അന്തിമ രൂപമായതെന്ന് തുർക്കി പ്രതിരോധമന്ത്രി അറിയിച്ചു. ധാരണ പ്രകാരം വിമതരുടെ അധീനതയിലുള്ള പ്രവിശ്യയിൽ റഷ്യന്‍ സൈന്യത്തിനാണ് പെട്രോളിങ് ചുമതല. ഒരു സൈന്യത്തിന്‍റെയും സാന്നിധ്യമില്ലാത്ത പ്രദേശത്താണ് തുര്‍ക്കി സൈന്യം പ്രവർത്തിക്കുക.

അഫ്രിൻ, ഇദ്‍ലിബ് പ്രദേശങ്ങളിൽ വ്യോമനിരീക്ഷണത്തിന് നിയന്ത്രണമുണ്ട്. എന്നാൽ ഇന്ന് മുതൽ അത് അവസാനിക്കുമെന്ന് തുർക്കി പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു.