യുഎസ് വിമാനത്തിനു നേരെ ചൈനയുടെ ആക്രമണം: രണ്ട് പൈലറ്റുമാര്‍ക്ക് പരിക്ക്
വാഷിങ്ടണ്‍: ആഫ്രിക്കയിലെ ജിബൂത്തിയിലുള്ള ചൈനീസ് നാവിക താവളത്തില്‍ നിന്ന് തങ്ങളുടെ വിമാനങ്ങള്‍ക്ക് നേരെ ലേസര്‍ ആക്രമണമുണ്ടായതായി അമേരിക്ക. ആക്രമണത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് പരിക്കേറ്റു. അത്യാധുനിക ലേസറുകളാണ് ആക്രമണത്തിന്…

വാഷിങ്ടണ്‍: ആഫ്രിക്കയിലെ ജിബൂത്തിയിലുള്ള ചൈനീസ് നാവിക താവളത്തില്‍ നിന്ന് തങ്ങളുടെ വിമാനങ്ങള്‍ക്ക് നേരെ ലേസര്‍ ആക്രമണമുണ്ടായതായി അമേരിക്ക. ആക്രമണത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് പരിക്കേറ്റു. അത്യാധുനിക ലേസറുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് ചൈനീസ് മന്ത്രാലയത്തിന് യുഎസ് അധികൃതര്‍ ഔദ്യോഗികമായി പരാതി നല്‍കി.
ജിബൂത്തിയില്‍ ഇരു രാജ്യങ്ങള്‍ക്കും സൈനിക താവളങ്ങളുണ്ട്. ഇതില്‍ ചൈനയുടെ താവളത്തില്‍ നിന്നാണ് ലേസര്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ വര്‍ഷമാണ് ചൈന ജിബൂത്തിയില്‍ സൈനിക താവളം സ്ഥാപിക്കുന്നത്.
എന്നാല്‍ ആക്രമണമുണ്ടായെന്ന വാര്‍ത്ത ചൈനീസ് അധികൃതര്‍ നിഷേധിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഇത്തരത്തില്‍ ആക്രമണം നടന്നതായി കണ്ടെത്തിയില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു.