ഫാനി ചുഴലിക്കാറ്റ് തമിഴ്നാട് – ആന്ധ്രാ തീരം ലക്ഷ്യമാക്കി നീങ്ങുന്നു

ഫാനി ചുഴലിക്കാറ്റ് തമിഴ്നാട് – ആന്ധ്രാ തീരം ലക്ഷ്യമാക്കി നീങ്ങുന്നു

April 28, 2019 0 By Editor

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫാനി ചുഴലിക്കാറ്റ് തമിഴ്നാട് – ആന്ധ്രാ തീരം ലക്ഷ്യമാക്കി നീങ്ങുന്നു. ചൊവ്വാഴ്ചയോടെ ഇത് തീരത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കേരളത്തില്‍ വരും ദിസവങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകും. എട്ട് ജില്ലകളില്‍ യൊല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുന്ന ഫാനി, ചൊവ്വാഴ്ച വൈകുന്നേരം തമിഴ്നാട് – ആന്ധ്ര തീരത്തെത്തുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തിലാകും കാറ്റ് വീശുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകും. തിങ്കളാഴ്ച കോട്ടയം മുതല്‍ വയനാട് ജില്ലവരെ ജാഗ്രതാ നിര്‍ദ്ദേശമായ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറില്‍ 60 കിലോമീറ്റർ വരെ വേഗതയില്‍ സംസ്ഥാനത്ത് കാറ്റ് വീശും. കടല്‍ അതീവ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചു.