റമദാനിലെ ആദ്യ ജുമുഅ നമസ്കാരത്തിൽ ഇരുഹറമുകളിലുമായി ലക്ഷങ്ങൾ പങ്കെടുത്തു

റമദാനിലെ ആദ്യ ജുമുഅ നമസ്കാരത്തിൽ ഇരുഹറമുകളിലുമായി ലക്ഷങ്ങൾ പങ്കെടുത്തു. സ്വദേശികളും വിദേശികളുമടക്കം ആഭ്യന്തര-വിദേശ ഉംറ തീർഥാടകരാലും ഹറമുകളുടെ അകവും പുറവും നിറഞ്ഞൊഴുകി. രാവിലെ മുതൽ ഹറമിലേക്കുള്ള തീർഥാടകരുടെ…

റമദാനിലെ ആദ്യ ജുമുഅ നമസ്കാരത്തിൽ ഇരുഹറമുകളിലുമായി ലക്ഷങ്ങൾ പങ്കെടുത്തു. സ്വദേശികളും വിദേശികളുമടക്കം ആഭ്യന്തര-വിദേശ ഉംറ തീർഥാടകരാലും ഹറമുകളുടെ അകവും പുറവും നിറഞ്ഞൊഴുകി. രാവിലെ മുതൽ ഹറമിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക് ആരംഭിച്ചിരുന്നു.

രാവിലെ മുതല്‍ മക്ക മദീന ഹറമുകളിലേക്ക് നടപാതകളൊരുക്കിയും ബസുകള്‍ നിയന്ത്രിക്കുന്നതിനും ആയിരക്കണക്കിന് സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. വെള്ളിയാഴ്ചത്തെ തിരക്ക് കണക്കിലെടുത്ത് വിവിധ വകുപ്പുകൾവേണ്ട ഒരുക്കങ്ങൾ നേരത്തെ പൂർത്തിയാക്കിയിരുന്നു.

ട്രാഫിക്ക്, സുരക്ഷ രംഗത്ത് കുറ്റമറ്റ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. റോഡുകളിലെ തിരക്കൊഴിവാക്കാൻ ചെറിയ വാഹനങ്ങൾ ഹറമിനടുത്തേക്ക് കടക്കുന്നത് പൂർണമായും തടഞ്ഞു. ഹറമിലേക്ക് എത്തുന്ന റോഡുകളിൽ 34 താത്കാലിക ചെക്ക് പോസ്റ്റുകൾ ഒരുക്കി വാഹനങ്ങളെ പരിസരത്തെ പാർക്കിങ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിട്ടു. മസ്ജിദുൽഹറാമിലെ ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നേതൃത്വം നൽകി. രാത്രി വെെകിയും വന്‍തിരക്കാണ് ഇരു ഹറമുകളിലും അനുഭവപ്പെടുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story