ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന അപൂർവയിനം വരാൽ മത്സ്യത്തെ ആദ്യമായി കേരളത്തിൽ കണ്ടെത്തി

വേങ്ങര : ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന അപൂർവയിനം വരാൽ മത്സ്യത്തെ ആദ്യമായി കേരളത്തിൽ കണ്ടെത്തി. മലപ്പുറം വേങ്ങരയിലുള്ള അജീറിന്റെ നെൽവയലിൽ നിന്നാണ് ഈ മത്സ്യ ഇനത്തെ കണ്ടെത്തിയത്.കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) ഗവേഷകനായ ഡോ. രാജീവ് രാഘവൻ ഉൾപ്പെട്ട പഠനസംഘമാണ് സ്നേക്ക്‌ഹെഡ് (വരാൽ) കുടുംബത്തിൽപ്പെട്ട പുതിയ മത്സ്യഇനത്തെ കണ്ടെത്തിയത്. 9.2 സെന്റി മീറ്റർ നീളമുണ്ട്.
പുതിയ വരാൽ മത്സ്യഇനത്തെ കണ്ടെത്തിയ വിവരം ന്യൂസീലൻഡിൽ നിന്ന് പുറത്തിറങ്ങുന്ന ഇന്റർനാഷണൽ അനിമൽ ടാക്സോണമി ജേർണലിന്റെ പുതിയ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കേരളത്തിൽ പൊതുവെ കാണപ്പെടുന്ന വരാൽ ഇനങ്ങൾ ഉൾപ്പെടെ സ്നേക്ക്ഹെഡ് വർഗത്തിൽ ഇതുവരെ 50 ഇനം മത്സ്യങ്ങളെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ജലോപരിതലത്തിൽ നിന്ന് വായു ശ്വസിക്കുന്ന പ്രകൃതമാണ് അവയ്ക്ക്. വെള്ളമില്ലാത്ത അവസ്ഥയിൽ കരയിൽ ആഴ്ചകളോളം ജീവിക്കാൻ വരാൽ മത്സ്യങ്ങൾക്ക് കഴിയും.ഇപ്പോൾ കണ്ടെത്തിയ പുതിയ ഇനം വരാൽ ഭൂഗർഭജല അറകളും ഭൂഗർഭജലാശയങ്ങളും ആവാസവ്യവസ്ഥയായി സ്വീകരിച്ചിട്ടുള്ള മത്സ്യമാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story