എച്ച്.ഐ.വി  വൈറസിനെ വരുതിയിലാക്കാനുള്ള മരുന്നിന്റെ പരീക്ഷണം അവസാനഘട്ടത്തിലെന്ന്  റിപ്പോര്‍ട്ട്

എച്ച്.ഐ.വി വൈറസിനെ വരുതിയിലാക്കാനുള്ള മരുന്നിന്റെ പരീക്ഷണം അവസാനഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്

July 5, 2019 0 By Editor

എച്ച്.ഐ.വി വൈറസിനെ നിയന്ത്രിക്കാനുള്ള മരുന്ന് കണ്ടെത്തുന്നതില്‍ ശാസ്ത്രലോകം അവസാനഘട്ടത്തില്‍. ഇതുവരെ ബാധിച്ച 70 ദശലക്ഷം പേരില്‍ 35 ദശലക്ഷം പേരുടെ ജീവനെടുത്ത വൈറസാണ് എച്ച്.ഐ.വിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ തന്നെ കണക്കുകള്‍ കാണിക്കുന്നത്. എച്ച്.ഐ.വി എന്ന മാരക വൈറസിനെ വരുതിയിലാക്കാനുള്ള മരുന്നിന്റെ പരീക്ഷണം അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ജീന്‍ എഡിറ്റിംങ് തെറാപി ഉപയോഗിച്ചാണ് എച്ച്.ഐ.വിക്കുള്ള മരുന്ന് തയ്യാറാകുന്നത്. പരീക്ഷണശാലയില്‍ എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെ മനുഷ്യരിലും എച്ച്.ഐ.വി പൂര്‍ണ്ണമായും സുഖപ്പെടുത്താനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ലൂയിസ് കാറ്റ്‌സ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ കമാല്‍ ഖാലിയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണമാണ് എച്ച്.ഐ.വി ചികിത്സയില്‍ നിര്‍ണ്ണായക മുന്നേറ്റം നടത്തിയിരിക്കുന്നത്. പരീക്ഷണം നടത്തിയ എലികളില്‍ എച്ച്.ഐ.വി ബാധയുണ്ടായിരുന്ന 30 ശതമാനം എലികളേയും 100 ശതമാനം രോഗത്തില്‍ നിന്നും മുക്തമാക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഇത് വൈകാതെ മനുഷ്യരിലും പരീക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.