കേരളാ പോലീസ് തലപ്പത്ത് അഴിച്ചു പണി: എസ്പിമാര്‍ക്ക് കൂട്ട സ്ഥലം മാറ്റം

തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവികളും സിറ്റി പൊലീസ് കമ്മിഷണര്‍മാരുമടക്കം 13 എസ്പിമാരെ സ്ഥലം മാറ്റി. കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ അശോക് യാദവിനെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു.

സിറ്റി പൊലീസ് കമ്മിഷണര്‍മാര്‍: യതീഷ് ചന്ദ്ര (തൃശൂര്‍), അരുള്‍ ആര്‍.ബി.കൃഷ്ണ (കൊല്ലം), ആര്‍.ആദിത്യഡിസിപി (തിരുവനന്തപുരം സിറ്റി), ജെ.ഹിമേന്ദ്രനാഥ് ഡിസിപി (കൊച്ചി സിറ്റി).

ജില്ലാ പൊലീസ് മേധാവിമാര്‍: എ.ശ്രീനിവാസ് (കാസര്‍കോട്), ദേബാശിഷ് കുമാര്‍ ബെഹ്‌റ (പാലക്കാട)്, പ്രതീഷ് കുമാര്‍ (മലപ്പുറം), ആര്‍.കറുപ്പുസ്വാമി (വയനാട), ജി.ജയദേവ് (കോഴിക്കോട് റൂറല്‍), എം.കെ.പുഷ്‌കരന്‍ (തൃശൂര്‍ റൂറല്‍), രാഹുല്‍ ആര്‍.നായര്‍ (എറണാകുളം റൂറല്‍), ഉമ ബെഹ്‌റ കമന്‍ഡാന്റ് (കെഎപി 2 പാലക്കാട്), ആര്‍.നിശാന്തിനി (ഹെഡ് ക്വാര്‍ട്ടേഴ്‌സ)്, കെ.ജി.സൈമണ്‍ (കമന്‍ഡാന്റ് കെഎപി 3 അടൂര്‍).

നിശാന്തിനി വനിതാ ബറ്റാലിയന്‍ കമന്‍ഡാന്റ്, നിര്‍ഭയ സെല്‍ സംസ്ഥാന കോ ഓഡിനേറ്റര്‍, ജെന്‍ഡര്‍ പാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എന്നീ പദവികളും അധികമായി വഹിക്കും. ക്രൈംബ്രാഞ്ച് എസ്പി സ്ഥാനത്തുനിന്ന് ഒഴിവാക്കി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *