3000 വിദ്യാര്‍ത്ഥിനികള്‍ സരോജിനി പത്മനാഭന്‍ സ്കോളര്‍ഷിപ്പ് സ്വീകരിച്ചു

തൃശൂര്‍: ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ നല്‍കുന്ന സരോജിനി പത്മനാഭന്‍ മെമോറിയല്‍ സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. ജില്ലയിലെ…

തൃശൂര്‍: ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ നല്‍കുന്ന സരോജിനി പത്മനാഭന്‍ മെമോറിയല്‍ സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ നിന്നെത്തിയ മുവ്വായിരത്തോളം വിദ്യാര്‍ത്ഥിനികളാണ് സ്കോളര്‍ഷിപ്പ് സ്വീകരിച്ചത്. തൃശൂര്‍ ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങ് മണപ്പുറം ഫിനാന്‍സ് എം.ഡി വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുള്ള പുരസ്ക്കാരം വി പി നന്ദകുമാറിന്‍റെ അമ്മയും അധ്യാപികയുമായിരുന്ന സരോജി പത്മനാഭന്‍റെ പേരിലുള്ളതാണ്. ഏറെ പുരോഗതി കൈവരിച്ചെങ്കിലും തൊഴില്‍ രംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കുറവാണ്. അവസരങ്ങളുടെ അഭാവമല്ല, ലഭ്യമായ അവസരങ്ങള്‍ തേടിപ്പിടിക്കാത്തതാണ് തൊഴിലില്ലായ്മയ്ക്കു കാരണമെന്നും കൂടുതല്‍ സ്ത്രീകള്‍ തൊഴിലെടുക്കാന്‍ മുന്നോട്ടു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണപ്പുറം റിതി ജ്വല്ലറി എംഡി സുഷമ നന്ദകുമാര്‍ ചെക്ക് വിതരണം നടത്തി. മണപ്പുറം ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് ഡി ദാസ്, മണപ്പുറം ഫിനാന്‍സ് ചീഫ് പി.ആര്‍.ഒ സനോജ് ഹെര്‍ബെര്‍ട്ട്, ജ്യോതി പ്രസന്നന്‍, ടി.എം മനോഹരന്‍ ഐ.എഫ്.എസ്, മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ പവല്‍ പോടര്‍ എന്നിവര്‍ പങ്കെടുത്തു. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ഡി.ജി.എം സീനിയര്‍ പി.ആര്‍.ഒ അഷറഫ് കെ. എം നന്ദി പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story