സ്‌പീഡ്‌ കാർട്ടൂണിസ്റ്റ് ജിതേഷ്‌ജിക്ക്‌  മെൽബൺ മഹാനഗരത്തിൽ ഊഷ്‌മളമായ വരവേൽപ്പ്

സ്‌പീഡ്‌ കാർട്ടൂണിസ്റ്റ് ജിതേഷ്‌ജിക്ക്‌ മെൽബൺ മഹാനഗരത്തിൽ ഊഷ്‌മളമായ വരവേൽപ്പ്

September 16, 2019 0 By Editor

ലോകത്തിലെ ഏറ്റവും വേഗതകൂടിയ കാർട്ടൂണിസ്റ്റും ഇന്റർനേഷണൽ റാങ്കർ ലിസ്റ്റിൻറെ ആഗോള സെലിബ്രിറ്റി റാങ്കിൽ  ടോപ്പ് 10 ഇടം നേടിയ മലയാളി ചിത്രകാരൻ ജിതേഷ്‌ജിക്ക് ഓസ്‌ട്രേലിയയിലെ മെൽബണിൽ മലയാളി അസ്സോസിയേഷൻ ഓഫ് വിക്ടോറിയയുടെ
(M A V )  നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രവാസികളുടെ കൂട്ടായ്‌മയിൽ ഊഷ്‌മളമായ  വരവേൽപ്പ് നൽകി  .
ഇരു കൈകളും ഉപയോഗിച്ച് അഞ്ചു മിനിറ്റിനുള്ളിൽ 50 ലോക പ്രശസ്‌തരുടെ   ചിത്രങ്ങൾ വരച്ച്കൊണ്ട്  2008-ൽ ലോക റെക്കോർഡ് ജേതാവായ  ജിതേഷ്‌ജിയുടെ വേഗവരയുടെ വീഡിയോ കഴിഞ്ഞമാസം ഒരു കോടിയിലേറെ ആളുകൾ കണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.മെൽബണിലെ വിക്റ്റോറിയയിലെ സ്പ്രിംഗ്‌ വെയ്ൽ  ടൗൺഹാളിൽ നടന്ന ഓണാഘോഷച്ചടങ്ങുകൾ സ്‌പീഡ്‌  കാർട്ടൂണിംഗിൽ വിസ്‌മയം സൃഷ്ടിച്ചിട്ടുള്ള  ഉലകം ചുറ്റും കാർട്ടൂണിസ്റ്റ് ജിതേഷ്‌ജി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു .
ഓസ്ട്രേലിയൻ സാംസ്‌കാരിക മന്ത്രി ജയ്‌സൺ വുഡ്‌, പാർലമന്റ്‌ അംഗങ്ങൾ, കോർപ്പറേഷൻ കൗൺസിലർമാർ എന്നിവർക്കു പുറമേ മലയാളി അസോസിയേഷൻ (M A V) പ്രസിഡന്റ്‌ തമ്പി ചെമ്മനം, സെക്രട്ടറി മദനൻ ചെല്ലപ്പൻ, മറ്റ് നിരവധി പ്രവാസി സംഘടനാപ്രവർത്തകരും ചടങ്ങിൽ പങ്കാളികളായി .