മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനം: കണ്ട്രോള്‍ റൂം 15 മുതല്‍ ആരംഭിക്കും

മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനം: കണ്ട്രോള്‍ റൂം 15 മുതല്‍ ആരംഭിക്കും

May 10, 2018 0 By Editor

കോഴിക്കോട്: ജില്ലയില്‍ മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂം 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. അപകടങ്ങള്‍ സംഭവിച്ചാല്‍ യാനങ്ങളുടെ തരം, നിറം, ദിശ എന്നിവ ഉള്‍പ്പെടെയുള്ള പൂര്‍ണവിവരങ്ങള്‍ കണ്ട്രോള്‍ റൂമില്‍ അറിയിക്കണം.

മണ്‍സൂണ്‍ കാലത്ത് അപകടങ്ങള്‍ ഒഴിവാക്കാന്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അനുസരിക്കണമെന്നും ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. കണ്ട്രോള്‍ റൂം നമ്പര്‍ : 0495 2414074. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ബേപ്പൂര്‍: 9496007038.