
എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖം നാളെ
May 10, 2018കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നാളെ രാവിലെ 10 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടക്കും. 70 ഒഴിവുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 35 വയസില്‍ താഴെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ 250 രൂപയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും നല്‍കി രജിസ്റ്റര്‍ ചെയ്യാം.
തസ്തികകള്‍: ഏരിയാമാനേജര്‍ (സെയില്‍സ്), റോബോട്ടിക് എന്‍ജിനിയര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, പ്രമോട്ടര്‍, റിലേഷന്‍ഷിപ് എക്‌സിക്യൂട്ടീവ്, ഡിടിപി ഓപ്പറേറ്റര്‍, എസ്ഡിഎം, ബിഡിഎം, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്. ഫോണ് : 04952370178/176.