അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ബാർബർ ഷോപ്പിലെ മുടി മാലിന്യങ്ങൾ, ശാസ്ത്രിയമായി സംസ്കരിക്കുന്ന പദ്ധതിക്ക്  ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിക്കും

അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ബാർബർ ഷോപ്പിലെ മുടി മാലിന്യങ്ങൾ, ശാസ്ത്രിയമായി സംസ്കരിക്കുന്ന പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിക്കും

October 1, 2019 0 By Editor

അഴിയൂർ പഞ്ചായത്തിലെ 23 ബാർബർ ഷോപ്പ്, ബ്യൂട്ടീഷൻ ഷോപ്പുകൾ എന്നിവയിലെ മുടി മാലിന്യം ശാസ്ത്രിയമായി സംസ്കരിക്കുവാൻ സംവിധാനം ഒരുക്കുന്നു.പുതുപ്പാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന MRM സ്റ്റാർട്ടപ്പ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച് രണ്ട് തവണ ബാർബർ ഷോപ്പ് ഉടമകളുടെ യോഗം ചേരുകയും കമ്പനി പ്രതിനിധികളും, പഞ്ചായത്തും, ഷോപ്പ് ഉടമകളും തമ്മിൽ ധാരണയിൽ എത്തിയിരുന്നു.

ഒക്ടോബർ രണ്ടിന് രാവിലെ 9.30 ന് കുഞ്ഞിപ്പള്ളിയിൽ വെച്ച് മുടി മാലിന്യങ്ങളുടെ വാഹനം ഫ്ലാഗ് ഓഫ് വടകര MLA സി.കെ.നാണു നിർവ്വഹിക്കുന്നതാണ്.പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ്ബ് അദ്ധ്യക്ഷത വഹിക്കുന്നതാണ്. രണ്ട് മാസം കൂടുമ്പോൾ ബാർബർ ഷോപ്പിലെയും, ബ്യൂട്ടീഷൻ ഷോപ്പിലെയും മുടി മാലിന്യങ്ങൾ പ്രത്രേക സഞ്ചീ യിൽ സൂക്ഷീച്ച് കമ്പനി വാഹനത്തിൽ കൊണ്ട് പോയി ശാസ്ത്രീയമായി പ്രകൃതിക്ക് ദോഷം ഉണ്ടാക്കാത്ത രീതീയിൽ സംസ്കരിക്കുകയാണ് ചെയ്യുക.ഇതിനായി ബാർബർമാരിൽ നിന്ന് ഒരാളെ ലീഡറായി തിരഞ്ഞെടുത്തു.ഓരോ തവണയും മാലിന്യം എടുക്കുമ്പോൾ 400 രൂപ ഫീസ് ഈടാക്കുന്നതാണ്. മലേഷ്യൻ ടെക്നോളജി ഉപയോഗിച്ചാണ് മുടി മാലിന്യം നശിപ്പിക്കുക. പദ്ധതിയിൽ ചേർന്നവർക്ക് സാക്ഷ്യപത്രം നൽക്കുന്നതാണ്, പ്രസ്തുത സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ലൈസൻസ് നൽകുന്നതാണ്. ഈ പദ്ധതിയിൽ അംഗമാകാത്തവരെ പ്രവർത്തിക്കുവാൻ അനുവധിക്കുന്നതല്ല. മുടി മാലിന്യം ചാക്കിൽ കെട്ടി റോഡ് സൈഡിലും, പുഴയോരത്തു ,കടൽ തീരങ്ങളിലും വ്യാപകമായി കണ്ടത്തിനെ തുടർന്ന് ധാരാളം പരാതികൾ പഞ്ചായത്തിൽ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ മേഖലയിലുള്ളവരെ വിളിച്ച് ഇത്തരം പരിപാടി പഞ്ചായത്ത് ആസൂത്രണം ചെയ്തത്.

കോഴി മാലിന്യത്തിന് പിന്നാലെ മുടി മാലിന്യവും ശാസ്ത്രിയമായി സംസ്കരിക്കുന്നതിലുടെ അഴിയൂർ പഞ്ചായത്ത് മാലിന്യ നിർമാർജ്ജന പ്രവർത്തനത്തിൽ മികച്ച മാതൃകകളാണ് സൃഷ്ടിക്കുന്നത്-ടൈലറിംഗ് ഷോപ്പിലെ തുണി മാലിന്യം സംസ്കരിക്കുവാനും പദ്ധതി ഉണ്ട്