ഡ്രൈവിങ്​ ടെസ്റ്റ്​; ഒടുവിൽ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഗതാഗതമന്ത്രി ചർച്ചക്ക്

driving-testfinally-transportation minister-for-discussion

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ സ്തം​ഭ​നം തു​ട​രു​ന്ന​തി​നി​ടെ സ​മ​രം ചെ​യ്യു​ന്ന സം​ഘ​ട​ന​ക​ളെ ച​ർ​ച്ച​ക്ക്​ വി​ളി​ച്ച്​ ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ. ബു​ധ​നാ​ഴ്ച ​ മൂ​ന്നി​ന്​​ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലാ​ണ്​ ച​ർ​ച്ച.

ഫെ​ബ്രു​വ​രി​യി​ൽ ഇ​റ​ക്കി​യ ഡ്രൈ​വി​ങ്​ ടെ​സ്​​റ്റ്​ പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വ്​ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ 13 ദി​വ​സ​മാ​യി ടെ​സ്റ്റു​ക​ൾ ബ​ഹി​ഷ്ക​രി​ച്ച്​ സ​മ​ത്തി​ലാ​ണ്​ സം​ഘ​ട​ന​ക​ൾ. പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്​ മാ​റ്റി​വെ​ച്ച്​ മേ​യ്​ നാ​ലി​ന്​ ഒ​ത്തു​തീ​ർ​പ്പ്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​​ച്ചെ​ങ്കി​ലും സം​ഘ​ട​ന​ക​ൾ അ​യ​ഞ്ഞി​രു​ന്നി​ല്ല.

പൊ​ലീ​സ്​ സം​ര​ക്ഷ​ണ​യി​ൽ ടെ​സ്റ്റ്​ ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. സ്വ​ന്ത​മാ​യി വാ​ഹ​ന​വു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക്​ ടെ​സ്റ്റ്​ ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു പി​ന്നീ​ടു​ള്ള പ്ര​ഖ്യാ​പ​നം. അ​തും ഫ​ലം ക​ണ്ടി​ല്ല. ഇ​തി​നി​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ്​ സ​മ​ര​മ​ട​ക്കം ന​ട​ത്തി ഡ്രൈ​വി​ങ്​ സ്കൂ​ൾ രം​ഗ​ത്തെ സം​ഘ​ട​ന​ക​ൾ നി​ല​പാ​ട്​ ക​ടു​പ്പി​ച്ചു.

പൊ​ലീ​സ്​ സം​ര​ക്ഷ​ണ​യി​ൽ ടെ​സ്റ്റി​ന്​ മു​തി​ർ​ന്ന​വ​ർ​ക്ക്​ നേ​രെ പ്ര​തി​ഷേ​ധ​വു​മു​യ​ർ​ത്തി. ടെ​സ്റ്റു​ക​ൾ അ​നി​ശ്ചി​ത​മാ​യി മു​ട​ങ്ങു​ക​യും ​പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​വു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മ​ന്ത്രി ച​ർ​ച്ച​ക്ക്​ ത​യാ​റാ​യ​ത്. സി.​​ഐ.​ടി.​യു​വി​ന്‍റെ ആ​വ​ശ്യ​ പ്ര​കാ​രം ഈ ​മാ​സം 23ന്​ ​എ​ള​മ​രം ക​രീ​മു​മാ​യി മ​ന്ത്രി ച​ർ​ച്ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ​ബു​ധ​നാ​ഴ്ച​ത്തെ ച​ർ​ച്ച​ക്കും സി.​ഐ.​ടി.​യു​വി​ന്​ ക്ഷ​ണ​മു​ണ്ട്. സ​മ​ര​ത്തി​ല​ല്ലെ​ങ്കി​ലും സി.​ഐ.​ടി.​യു ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ക്കും. പ്ര​തി​ദി​ന ടെ​സ്റ്റ്​ സ്ലോ​ട്ടു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ച​ർ​ച്ച​യി​ൽ സം​ഘ​ട​ന​ക​ൾ ഉ​ന്ന​യി​ക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story