
പുതിയ ലോഗോയുമായി സ്മാർട്ട് ഫ്യൂച്ചറിലേക്ക് കടന്ന് മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
May 15, 202418 വർഷത്തിലധികം സേവന പാരമ്പര്യമുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഗാഡ്ജറ്റ് റീട്ടെയിൽ നെറ്റ് വർക്കായ മൈജിയുടെ വിദ്യാഭ്യാസ സംരംഭമാണ് മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. മൊബൈൽ ടെക്നോളജി രംഗത്ത് തൊഴിൽ നേടാൻ താൽപ്പര്യമുള്ള പ്ലസ് 2 / ഡിഗ്രി / വൊക്കേഷണൽ ഹയർ സെക്കന്ററി (VHSE), പോളിടെക്നിക്, ഐ.ടി.ഐ കഴിഞ്ഞവർക്ക് ചുരുങ്ങിയ കാലയളവിനുള്ളിൽ കുറഞ്ഞ ഫീസിൽ പഠിക്കാൻ കഴിയുന്ന സ്മാർട്ട് കോഴ്സുകളാണ് മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഒരുക്കിയിരിക്കുന്നത്. ഹെക്സ് ടോഗ്ഗിൾ എന്ന നൂതന രീതിയിലൂടെ ആപ്പിൾ, ആൻഡ്രോയിഡ്, ഹാൻഡ് ഹെൽഡ് ഡിവൈസുകളുടെ ലെവൽ വൺ മുതൽ ലെവൽ ഫോർ വരെയുള്ള സോഫ്റ്റ് വെയർ & ഹാർഡ് വെയർ സംബന്ധമായ കംപ്ലയിന്റുകൾ പരിഹരിക്കാൻ സജ്ജരാക്കുന്നതാണ് ഗവണ്മെന്റ് അംഗീകൃതമായ ഈ കോഴ്സുകൾ.
100 ശതമാനം ജോലി ഉറപ്പുനൽകുന്ന കോഴ്സുകളാണ് മൈജിയുടെ നേതൃത്വത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്നത്. 4 മുതൽ 18 മാസം വരെ ദൈർഘ്യമുള്ള വിവിധ കോഴ്സുകളുടെ പഠനശേഷം മൈജിയിലോ മറ്റ് കമ്പനികളിലോ വിദ്യാർത്ഥികൾക്ക് മികച്ച ശമ്പളത്തോടെയുള്ള ജോലി നേടാം. കൂടാതെ കൺസ്യൂമർ ഇലക്ട്രോണിക്സ് & ഹോം അപ്ലയൻസസ് പ്രൊഡക്ടുകളുടെ റിപ്പയറിങ് പഠിക്കുന്നതിനായി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് റീഎഞ്ചിനീയറിംഗ് കോഴ്സിലേക്കും അഡ്മിഷൻ നേടാം. സ്മാർട്ട് ഫോൺ റീ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് റീ എഞ്ചിനീയറിംഗ് എന്നീ കോഴ്സുകൾക്ക് സ്വദേശത്തും വിദേശത്തും വളരെ ജോലി സാധ്യതയുമുണ്ട്.
ഇന്റേൺഷിപ്പ്, ഇൻഡസ്ട്രിയൽ ട്രെയിനിങ് എന്നിവയും കോഴ്സ് കാലയളവിൽ ഉണ്ടായിരിക്കും. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സ്മാർട്ട് ഫോൺ, സ്മാർട്ട് ഗാഡ്ജറ്റ് റീ എഞ്ചിനീയറിംഗ് മേഖലയിൽ മികച്ചൊരു കരിയർ പടുത്തുയർത്തുവാനുള്ള ഒരു സുവർണാവസരമാണ് മൈജി ഒരുക്കുന്നത്.
ഇതിനായി അനുഭവസമ്പന്നരായ അദ്ധ്യാപകർ, മികച്ച ഫെസിലിറ്റീസ് എന്നിവയോടുകൂടിയ മികച്ച ടെക്നോളജി പരിശീലന കേന്ദ്രങ്ങളാണ് മൈജി തൊണ്ടയാട്, പെരിന്തൽമണ്ണ, എന്നീ ബ്രാഞ്ചുകളിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ സൗജന്യ ഹോസ്റ്റൽ സൗകര്യവും ലഭ്യം.
അഡ്മിഷനായി 7994 333 666 എന്ന നമ്പറിൽ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് www.mygmit.com