കോന്നിയില്‍ ഇടതുസ്ഥാനാര്‍ഥിയായ കെ.യു. ജനീഷ്കുമാറിനെ വിജയിപ്പിച്ചത് അയ്യപ്പനെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍

കോന്നിയില്‍ ഇടതുസ്ഥാനാര്‍ഥിയായ കെ.യു. ജനീഷ്കുമാറിനെ വിജയിപ്പിച്ചത് അയ്യപ്പനെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍

November 7, 2019 0 By Editor

തി​രു​വ​ന​ന്ത​പു​രം: കോന്നിയില്‍ ഇടതുസ്ഥാനാര്‍ഥിയായ കെ.യു. ജനീഷ്കുമാറിനെ വിജയിപ്പിച്ചത് അയ്യപ്പനെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. ഇനി നിങ്ങള്‍ എന്റെ പേരില്‍ കള്ള പ്രചാരണം നടത്തരുതെന്ന അയ്യപ്പന്റെ മുന്നറിയിപ്പാണ് ഇതെന്ന് മന്ത്രി പറഞ്ഞു. യുവതീപ്രവേശനം സര്‍ക്കാരിന്റെ അജന്‍ഡയല്ലെന്നും കടകംപളളി കൂട്ടിച്ചേര്‍ത്തു . തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് കോണ്‍ഫെഡറേഷന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയയായിരുന്നു അദ്ദേഹം .