എടച്ചേരി സ്വദേശിയുടെ കൊറോണ ബാധ; കോഴിക്കോട് ഇഖ്‌റ  ഹോസ്പിറ്റലിൽ ഇയാളെ പരിചരിച്ചവരും ടാക്സി ഡ്രൈവറും  ക്വാറന്റൈനിൽ

എടച്ചേരി സ്വദേശിയുടെ കൊറോണ ബാധ; കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിൽ ഇയാളെ പരിചരിച്ചവരും ടാക്സി ഡ്രൈവറും ക്വാറന്റൈനിൽ

April 14, 2020 0 By Editor

Report: Sreejith Sreedharan

കോഴിക്കോട് : കഴിഞ്ഞ ദിവസം എടച്ചേരി സ്വദേശിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിലെ സ്റ്റാഫും, ഹോസ്പിറ്റലുമായി ബന്ധപ്പെട്ട അനേകം പേരും ആശങ്കയിലായിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ഹോസ്പിറ്റലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 9 നഴ്സുമാരേയും 3 ഡോക്ടർമാരെയും ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. ഇദ്ദേഹത്തെ എടച്ചേരിയിലെത്തിച്ച ടാക്സി ഡ്രൈവറും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷനിലാണ്. വിദേശയാത്രകൾ നടത്തിയിട്ടില്ലാത്ത ഇയാൾ സമ്പർക്കം മൂലം രോഗബാധിതനാവുകയായിരുന്നു.കോഴിക്കോട് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച പതിമൂന്നാമത്തെ വ്യക്തിയാണ് ഇയാൾ.

 

ഏപ്രിൽ ഒന്നാം തിയതിയാണ് ഇയാൾ ഇഖ്റ ആശുപത്രിയിൽ ഉച്ചയ്ക്ക് 2.45 എതുകയും അവിടെ ഐസോലേഷൻ വാർഡിൽ അഡ്മിറ്റാവുകയുമായിരുന്നു തുടർന്ന് .ഇഖ്‌റ ഹോസ്പിറ്റലിൽ ഇദ്ദേഹം രണ്ടു തവണ കോവിഡ് ടെസ്റ്റുകൾ നടത്തിയെങ്കിലും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.ഇതേ തുടർന്ന് ഇയാൾ ഹോസ്പിറ്റലിൽ നിന്നും ടാക്സിയിലാണ് എടച്ചേരിയിലേക്കു തിരിച്ചുവന്നത്.അടുത്ത ദിവസം ഇയാളുടെ പരിശോധനാ ഫലം  പോസിറ്റീവ് ആവുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രി ഐസോലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു