സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ നേര്‍ക്കുനേര്‍;സംഘർഷാവസ്ഥ

സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ നേര്‍ക്കുനേര്‍;സംഘർഷാവസ്ഥ

May 10, 2020 0 By Editor

ന്യൂഡല്‍ഹി: വടക്കന്‍ സിക്കിമിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ശനിയാഴ്ച ഇന്ത്യന്‍ ചൈനീസ് സൈനികര്‍ നേര്‍ക്കുനേര്‍ വന്നതായും നേരിയ സംഘട്ടനമുണ്ടായതായും റിപ്പോർട്ടുകൾ വരുന്നു. നാകുലാ സെക്ടറിന് സമീപത്താണ് ഇരുവശത്തുമുള്ള സൈനികര്‍ തമ്മില്‍ അക്രമണസ്വഭാവത്തോടെ ഉന്തുംതള്ളുമുണ്ടായത്.150 ഓളം സൈനികര്‍ സംഘര്‍ഷ സമയത്ത് ഇവിടെയുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്കും ഏഴ് ചൈനീസ് സൈനികര്‍ക്കും പരിക്കേറ്റെന്ന് റിപ്പോർട്ട്.അതേ സമയം സംഘര്‍ഷം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.