രാജ്യത്ത് മെയ് 12 മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച്‌ ഇന്ത്യന്‍ റെയില്‍വേ

രാജ്യത്ത് മെയ് 12 മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച്‌ ഇന്ത്യന്‍ റെയില്‍വേ

May 11, 2020 0 By Editor

ന്യൂഡല്‍ഹി: രാജ്യത്ത് മെയ് 12 മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. യാത്രാ തീവണ്ടി സര്‍വീസുകള്‍ ഘട്ടംഘട്ടമായി തുടങ്ങാനാണ് ഇന്ത്യന്‍ റെയില്‍വേ തീരുമാനമെടുത്തത്.ആദ്യഘട്ടമെന്ന നിലയില്‍ 15 ട്രെയിനുകളാണ് ഓടിക്കുകയെന്ന് റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി. തിങ്കളാഴ്ച്ച വൈകീട്ട് നാലു മണിമുതല്‍ ബുക്കിങ് ആരംഭിക്കും.

ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ് വഴി മാത്രമേ ടിക്കറ്റുകള്‍ ലഭ്യമാകൂ, എല്ലാ സ്റ്റേഷനുകളിലും ടിക്കറ്റ് കൗണ്ടറുകള്‍ (പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ഉള്‍പ്പെടെ) അടച്ചിരിക്കുമെന്നും റെയില്‍വേ വ്യക്തമാക്കുന്നുണ്ട്.സ്ഥിരീകരിച്ചതും സാധുതയുള്ളതുമായ ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ സ്റ്റേഷനില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കി.