നെഞ്ച് വേദനയെ തുടര്‍ന്ന്​ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

May 11, 2020 0 By Editor

ന്യൂഡല്‍ഹി: നെഞ്ച് വേദനയെ തുടര്‍ന്ന്​ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു​. ഞായറാഴ്​ച രാത്രി 8.45 ഓടെയാണ്​ ഇദ്ദേഹത്തെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചത്​.എയിംസിലെ കാര്‍ഡിയോ തൊറാസിക്​ വാര്‍ഡില്‍ ഡോക്​ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ് മന്‍മോഹന്‍.