നാട്ടില്‍ പോകാന്‍ രജിസ്​റ്റര്‍ ചെയ്​ത്​ കാത്തിരുന്ന മഞ്ചേരി സ്വദേശി റിയാദില്‍ നിര്യാതനായി

നാട്ടില്‍ പോകാന്‍ രജിസ്​റ്റര്‍ ചെയ്​ത്​ കാത്തിരുന്ന മഞ്ചേരി സ്വദേശി റിയാദില്‍ നിര്യാതനായി

June 17, 2020 0 By Editor

റിയാദ്​: നാട്ടില്‍ പോകാന്‍ എംബസിയില്‍ രജിസ്​റ്റര്‍ ചെയ്​ത്​ കാത്തിരുന്ന മലയാളി റിയാദില്‍ നിര്യാതനായി. മലപ്പുറം മഞ്ചേരി എളങ്കൂര്‍ ചെറുവട്ടി സ്വദേശി ചെങ്ങരായി അബ്​ദുല്ല കുട്ടി (60) ആണ്​ മരിച്ചത്​. റിയാദ്​ ഉമ്മുല്‍ ഹമാമില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ലോക്​ഡൗണിന്​ തൊട്ടുമുന്നെയാണ് ​​ നാട്ടില്‍നിന്ന്​ അവധി കഴിഞ്ഞുവന്നത്​. ലോക്​ഡൗണിനെ തുടര്‍ന്ന്​ ജോലിയില്ലാതായതോടെ നാട്ടില്‍ പോകാന്‍ തീരുമാനിക്കുകയും എംബസിയില്‍ രജിസ്​റ്റര്‍ ചെയ്യുകയുമായിരുന്നു. ഭാര്യ: സക്കീന. മക്കളില്ല. റിയാദില്‍ ഖബറടക്കാനാണ് തീരുമാനം