സംസ്ഥാനത്തു സമൂഹവ്യാപന ഭീഷണി ഉള്ളതായി മുഖ്യമന്ത്രി

June 23, 2020 0 By Editor

തിരുവനന്തപുരം; കേരളത്തിൽ ക്രമാതീതമായി കോവിഡ് രോഗികൾ വർധിച്ചു വരുന്നത് സ്ഥിതി രൂക്ഷമാക്കിയിരിക്കുന്നതായി മുഖ്യമന്ത്രി. ഇതോടൊപ്പം രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ട്. ഇതെല്ലം സമൂഹ വ്യാപനത്തിലേക്കുള്ള സൂചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്ന് രോഗം സ്ഥിരീകരിച്ച ജില്ലകളുടെ കണക്ക്: പത്തനംതിട്ട, പാലക്കാട് – 27 വീതം.ആലപ്പുഴ – 19, തൃശ്ശൂര്‍ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട് കണ്ണൂര്‍ 6 വീതം, തിരുവനന്തപുരം കൊല്ലം 4 വീതം, വയനാട് 2.