കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക്​ ലോകാരോഗ്യ സംഘടനയുടെ ആദരം

കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക്​ ലോകാരോഗ്യ സംഘടനയുടെ ആദരം

June 23, 2020 0 By Editor

ജനീവ: കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക്​ ലോകാരോഗ്യ സംഘടനയുടെ ആദരം. ജൂണ്‍ 23 പൊതുപ്രവര്‍ത്തക ദിനത്തിൻറെ ഭാഗമായി കോവിഡ്​ വിരുദ്ധ പോരാട്ടങ്ങള്‍ക്ക്​ ശക്തിനല്‍കിയ പൊതുപ്രവര്‍ത്തകര്‍ക്കുള്ള യു.എന്‍ ആദരത്തിലാണ്​ കെ.കെ ശൈലജയും ഉള്‍പ്പെട്ടത്​. ആദരമര്‍പ്പിച്ചുകൊണ്ട്​ നടക്കുന്ന വെബിനാറില്‍ യുഎന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്​, ഏത്യോപ്യന്‍ പ്രസിഡന്‍റ്​ സാലേ വര്‍ക്ക്​ സെവ്​ദേ, ഇന്‍റര്‍ നാഷണല്‍ നഴ്​സ്​ കൗണ്‍സില്‍ പ്രസിഡന്‍റ്​ അന്നറ്റെ കെന്നെഡി തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം കെ.കെ ശൈലജയും സംസാരിക്കും യു.എന്‍ സാമ്പത്തിക-സാമൂഹ്യകാര്യവിഭാഗമാണ് ചടങ്ങു സംഘടിപ്പിക്കുന്നത്.