ഷൂട്ടിങ്ങിനിടെ നടനും ‍ഡബ്ബിങ് ആര്‍ടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കല്‍ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രിയില്‍ എത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ല

കൊച്ചി ; ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ് നടനും ‍ഡബ്ബിങ് ആര്‍ടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കല്‍ മരിച്ചു. 44 വയസായിരുന്നു. കൊച്ചിന്‍ കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. ആശുപത്രിയില്‍ എത്തിക്കാനായി അഭ്യര്‍ഥിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.ബണ്ട് റോഡില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ടെലിഫിലിമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. മാലിന്യം കിടക്കുന്നതു കണ്ട് പ്രതികരിക്കുന്ന സായിപ്പിന്റെ വേഷമായിരുന്നു പ്രബിഷീന്. തന്റെ വേഷം അഭിനയിച്ചതിന് ശേഷമാണ് കുഴഞ്ഞു വീണത്. രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ യാചിച്ചിട്ടും റോഡിലൂടെ പോയ വാഹനങ്ങള്‍ നിര്‍ത്തിയില്ല. പ്രബീഷ് ചക്കാലക്കല്‍ ഒട്ടേറെ ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്. പിതാവ്: ചക്കാലക്കല്‍ സി.പി. ജോസഫ്. മാതാവ്: പരേതയായ റീത്ത. ഭാര്യ: ജാന്‍സി. മകള്‍: ടാനിയ. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മരട് മൂത്തേടം പള്ളിയില്‍.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story