ഗർഭിണിക്ക് ചികിത്സാനിഷേധം: മഞ്ചേരിയിൽ എം.എൽ.എമാർ റോഡ് ഉപരോധിച്ചു

മഞ്ചേരി : ആശുപത്രികളിൽ ഗർഭിണിക്ക് ചികിത്സ നിഷേധിക്കുകയും ഇരട്ടക്കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്ത സംഭവത്തിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. എം. ഉമ്മർ, ടി.വി. ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലാണ്…

മഞ്ചേരി : ആശുപത്രികളിൽ ഗർഭിണിക്ക് ചികിത്സ നിഷേധിക്കുകയും ഇരട്ടക്കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്ത സംഭവത്തിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. എം. ഉമ്മർ, ടി.വി. ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലാണ് എം.എസ്.എഫ്. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നത്. സ്വകാര്യ ആശുപത്രികൾക്കെതിരേയും മഞ്ചേരി മെഡിക്കൽകോളേജിലെ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. മഞ്ചേരി മെഡിക്കല്‍കോളേജില്‍നിന്ന്‌ റഫര്‍ചെയ്തശേഷം ചികിത്സതേടി നിരവധി ആശുപത്രികളില്‍ കയറി അലഞ്ഞ യുവതിയുടെ ഗര്‍ഭസ്ഥശിശുക്കള്‍ മരിക്കുകയായിരുന്നു . . കിഴിശ്ശേരി സ്വദേശിനിയായ 20-കാരിയുടെ ഒന്‍പതുമാസം ഗര്‍ഭാവസ്ഥയിലുള്ള ഇരട്ടക്കുഞ്ഞുങ്ങളാണ് മരിച്ചത്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story