സസ്പെൻഷനിൽ പ്രതിഷേധിച്ച് ഡോക്ടർമാർ; ഇന്ന് ഒപി ബഹിഷ്‌കരിക്കും

സസ്പെൻഷനിൽ പ്രതിഷേധിച്ച് ഡോക്ടർമാർ; ഇന്ന് ഒപി ബഹിഷ്‌കരിക്കും

October 3, 2020 0 By Editor

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്‌കരിക്കും. രാവിലെ എട്ടുമണിമുതല്‍ പത്ത് വരെയാണ് ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിക്കുക. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ കൊവിഡ് ഇതര ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതോടൊപ്പം നഴ്സസ് യൂണിയന്‍ ഇന്ന് ജില്ലയില്‍ കരിദിനം ആചരിക്കും.കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവത്തില്‍ നോഡല്‍ ഓഫിസര്‍ ഡോ.അരുണ,ഹെഡ് നഴ്സുമാരായ ലീന കുഞ്ചന്‍ , രജനി കെ വി എന്നിവരെയാണ് ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു.മെഡിക്കൽ കോളജ് ഭരണ സംവിധാനത്തിന്റെ പിടിപ്പുകേട് മറയ്ക്കാൻ ചില ജീവനക്കാരെ കരുവാക്കിയെന്നാണ് സമരക്കാരുടെ ആക്ഷേപം