
നിര്‍ത്തിയിട്ട ലോറിയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
October 21, 2020പാലക്കാട്ജില്ലയിലെ കൊടുവായൂര്‍ കൈലാസ് നഗറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. വാഹനത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ അഗ്നിശമന വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തീ കെടുത്തിയ ശേഷമാണ് മൃതദേഹം കണ്ടത്. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പുതുനഗരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.