ശ്രീനിവാസന്‍ നേരില്‍ കാണുമ്പോള്‍ ഇതിലും കൂടുതല്‍ പരിഹസിക്കാറുണ്ട്: പിണക്കത്തെ കുറിച്ച് മോഹന്‍ലാല്‍

ശ്രീനിവാസന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലൂടെ നിരവധി ഹിറ്റുകളാണ് മലയാളത്തില്‍ പിറന്നത്.ഇന്നും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒത്തിരി നല്ല കഥാപാത്രങ്ങളും ഈ കൂട്ടുകെട്ടിലൂടെ പിറന്നു.ശ്രീനിവാസന്‍ മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് എന്നീ ത്രിമൂര്‍ത്തികള്‍ വെള്ളിത്തിരയില്‍ അത്ഭുതങ്ങളായിരുന്നു സൃഷ്ടിച്ചിരുന്നത്.

ഇവരുടെ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റുമായിരുന്നു. എന്നാല്‍ ഉദയനാണ് താരം എന്ന സിനിമയ്ക്ക് ശേഷം ശ്രീനിവാസനും മോഹന്‍ലാലും അകലം പാലിക്കാന്‍ തുടങ്ങി. ഉദയനാണ് താരത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു സരോജ്കുമാര്‍. എന്നാല്‍ ആ കഥാപാത്രത്തെ മുന്‍നിര്‍ത്തി 2012 ല്‍ പത്മശ്രീ സരോജ് കുമാര്‍ എന്ന സിനിമ വന്നു. മോഹന്‍ലാലിന്റെ ലൈഫ്റ്റ് കേണല്‍ പദവി, ആനക്കൊമ്പ് എന്നീ വിഷയത്തിനെതിരെ ഈ ചിത്രത്തില്‍ രൂക്ഷമായരീതിയില്‍ തന്നെ ശ്രീനിവാസന്‍ പരിഹസിച്ചിരുന്നു.തുടര്‍ന്ന്, ശ്രീനിവാസനെതിരെ ലാലേട്ടന്‍ ഫാന്‍സ് രംഗത്തെത്തിയപ്പോള്‍ മറുപടി നല്‍കി ശ്രീനിവാസന്‍ തന്നെ രംഗത്തെത്തുകയുമുണ്ടായി. ‘മോഹന്‍ലാലുമായി യാതൊരു തരത്തിലുള്ള വിരോധവുമില്ല, പത്മശ്രീ സരോജ്കുമാര്‍ എന്ന ചിത്രം മോഹന്‍ലാലുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കിയിരുന്നു.

ഈ സമയത്ത് അദ്ദേഹം പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു. ശ്രീനിവാസന്‍ തന്നെ നേരില്‍ കാണുമ്പോള്‍ ഇതിലും കൂടുതല്‍ പരിഹസിക്കാറുണ്ടെന്നായിരുന്നു. ഇതില്‍ നിന്ന് വ്യക്തമാണ് ശ്രീനിവാസന്‍ മോഹന്‍ലാലിനെ ആക്ഷേപിച്ചു എന്നുളളത് പൊള്ളയായ ആരോപണം മാത്രമാണ്. ഇതിനെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.’ ശ്രീനിവാസന്‍ പറഞ്ഞു.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തു വരുന്ന ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകനായി എത്തുന്നതെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു.എന്നാല്‍ ഈ ചിത്രത്തില്‍ നായകനായെത്തുന്നത് ഫഹദ് ഫാസിലാണ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *