ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ടി.ആർ.എസ് മുന്നേറ്റം
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജി.എച്ച്.എം.സി) തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടു പ്രകാരം ടി.ആർ.എസാണ് മുന്നിൽ. 31-ഓളം സീറ്റുകളിൽ ടി.ആർ.എസാണ് ലീഡ് ചെയ്യുന്നത്. 12…

ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജി.എച്ച്.എം.സി) തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടു പ്രകാരം ടി.ആർ.എസാണ് മുന്നിൽ. 31-ഓളം സീറ്റുകളിൽ ടി.ആർ.എസാണ് ലീഡ് ചെയ്യുന്നത്. 12 സീറ്റുകളിൽ ബി.ജെ.പിയും 7-ൽ എ.ഐ.എം.ഐ.എമ്മും ഒന്നിൽ കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്. നേരത്തേ പോസ്റ്റൽ വോട്ടുകൾ എണ്ണിയതിൽ ബി.ജെ.പിയായിരുന്നു മുന്നിൽ.
150 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 24 നിയമസഭ മണ്ഡലങ്ങളാണ് ജി.എച്ച്.എം.സി പരിധിയിൽ വരുന്നത്. 2016 -ലെ തിരഞ്ഞെടുപ്പിൽ 150 വാർഡുകളിൽ 99- ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു. ആകെ 74.67 ലക്ഷം വോട്ടർമാരാണുള്ളത്. 34.50 ലക്ഷം (46.55 ശതമാനം) പേരാണ് ഇത്തവണ വോട്ട് ചെയ്തത്. അതേസമയം 26ാം നമ്പർ വാർഡിലെ 69ാം പോളിംഗ് സ്റ്റേഷനിൽ ബാലറ്റ് പേപ്പറിൽ അച്ചടി പിശക് കണ്ടെത്തിയതിനെ തുടർന്ന് വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു.കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത്