യൂണിഫോമിൽ ക്ലാസ്മുറിയിൽ വച്ച് താലികെട്ട്: മൂന്ന് പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കി

ആന്ധ്രാപ്രദേശിൽ ക്ലാസ് മുറിയിൽ വച്ച് വിവാഹം കഴിച്ച പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്കൂളിലാണ് സംഭവം. ക്ലാസ്മുറിയിൽ വച്ച് വിദ്യാർഥികൾ താലികെട്ടുന്ന…

ആന്ധ്രാപ്രദേശിൽ ക്ലാസ് മുറിയിൽ വച്ച് വിവാഹം കഴിച്ച പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്കൂളിലാണ് സംഭവം. ക്ലാസ്മുറിയിൽ വച്ച് വിദ്യാർഥികൾ താലികെട്ടുന്ന വീഡിയോ. സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടി.വിദ്യാർത്ഥികൾ താലികെട്ടുന്ന വീഡിയോ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് മൊബൈലിൽ പകർത്തിയത്. വൂഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മൂന്നു വിദ്യാർഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടി എടുത്തതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ആളൊഴിഞ്ഞ ക്ലാസ് മുറിയാണ് ഇവർ വിവാഹവേദിയാക്കിയത്. യൂണിഫോമിലുള്ള ആൺകുട്ടിയും പെൺകുട്ടിയും പരസ്പര സമ്മതത്തോടെ താലിക്കെട്ടുന്നതാണ് ഒരുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ കാണുന്നത്. ആരെങ്കിലും വരുന്നതിന് മുമ്പ് വേഗം താലി കെട്ടാൻ കാമറ കൈകാര്യം ചെയ്ത സുഹൃത്ത് ഉപദേശിക്കുന്നതും കേൾക്കാം. നെറ്റിയിൽ സിന്ദൂരം അണിയിക്കാനും പെൺകുട്ടി പറയുന്നുണ്ട്. നവംബർ ആദ്യവാരമാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ വീട്ടുകാരെ കാണിക്കാനായിരുന്നു ഈ താലിക്കെട്ട്. എന്നാൽ ആരാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പൊലീസും ശിശുക്ഷേമ അധികൃതരും വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story