മഹാരാഷ്ട്രയില്‍ പത്ത് നവജാതശിശുക്കള്‍ വെന്തു മരിച്ചു;മരിച്ചത് സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റിലുണ്ടായിരുന്ന പിഞ്ചു കുഞ്ഞുങ്ങള്‍” ഏഴു കുട്ടികളെ രക്ഷപ്പെടുത്തി

January 9, 2021 0 By Editor

മുംബൈ:മഹാരാഷ്ട്ട്രയിലെ ബാന്ദ്രയിലുള്ള ജില്ലാ ജനറല്‍ ആശുപത്രിയില്‍ പത്ത് നവജാത ശിശുക്കള്‍ വെന്തുമരിച്ചു.തീപിടുത്തത്തെത്തുടര്‍ന്നാണ് ദുരന്തമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്. സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ (എസ്‌എല്‍സിയൂ) ചികിത്സയിലായിരുന്ന പത്ത് നവജാതശിശുക്കളാണ് മരിച്ചത് .

ഏഴ് കുട്ടികളെ അപകടത്തില്‍ നിന്ന് രക്ഷപെടുത്തിയതായി ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ പ്രമോദ് ഖാന്‍ഡറ്റെ പറഞ്ഞു. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല.ഒരു ദിവസം മുതല്‍ മൂന്നു മാസം വരെ പ്രായമുള്ള 17 കുട്ടികളാണ് എസ്.എന്‍.സി.യുവില്‍ ഉണ്ടായിരുന്നത്.എസ്.എന്‍.സി.യുവില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നഴ്‌സുമാരാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.തീപിടുത്തത്തിന്റെ കാരണം ഇതുവരെയും സ്ഥീരീകരിക്കാനായിട്ടില്ല.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുംബൈയില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെയാണ് ആശുപത്രി.സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു