മുത്തൂറ്റില്‍ വന്‍ കവര്‍ച്ച; തോക്കുധാരികള്‍ 7 കോടിയുടെ 25 കിലോ സ്വര്‍ണം കവര്‍ന്നു
തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയായ ഹൊസൂരിലെ മൂത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച. തോക്കുധാരികളായ മുഖംമൂടി സംഘം ജീവനക്കാരെ ഭീഷണിപെടുത്തി ഏഴു കോടി രൂപയുടെ 25 കിലോ സ്വര്‍ണം കവര്‍ന്നു.കൃഷ്ണഗിരി…
തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയായ ഹൊസൂരിലെ മൂത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച. തോക്കുധാരികളായ മുഖംമൂടി സംഘം ജീവനക്കാരെ ഭീഷണിപെടുത്തി ഏഴു കോടി രൂപയുടെ 25 കിലോ സ്വര്‍ണം കവര്‍ന്നു.കൃഷ്ണഗിരി…
തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയായ ഹൊസൂരിലെ മൂത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച. തോക്കുധാരികളായ മുഖംമൂടി സംഘം ജീവനക്കാരെ ഭീഷണിപെടുത്തി ഏഴു കോടി രൂപയുടെ 25 കിലോ സ്വര്‍ണം കവര്‍ന്നു.കൃഷ്ണഗിരി ജില്ലയില്‍ തമിഴ്നാട് - കര്‍ണാടക അതിര്‍ത്തി പട്ടണമായ ഹൊസൂരില്‍ പട്ടാപകലാണു കൊള്ള നടന്നത്. ഭഗല്‍പൂര്‍റോഡിലെ ബ്രാഞ്ചില്‍ ഒമ്പതരയോടെ അഞ്ചംഗ മുഖമൂടി സംഘം ഇരച്ചുകയറുകയായിരുന്നു.
സെക്യുരിറ്റി ജീവനക്കാരനെ അടിച്ചുതാഴെയിട്ട സംഘം ജീവനക്കാരെ മുഴുവന്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി. പിന്നീട് ബ്രാഞ്ച് മാനേജറില്‍ താക്കോലുകള്‍ കൈക്കലാക്കി. കൊല്ലമെന്നു ഭീഷണിപെടുത്തി ജീവനക്കാരെ ഉപയോഗിച്ചു തന്നെ ലോക്കര്‍ തുറപ്പിച്ചു. 25 കിലോ സ്വര്‍ണവും തൊണ്ണൂറ്റാറായിരം രൂപയും കവര്‍ന്നു. നൊടിയിടയില്‍ സംഘം കടന്നുകളയുകയും ചെയ്തു. വിവരമറിഞ്ഞു പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. സ്ഥാപനത്തിലെ സിസിടിവിയുടെ റെക്കോര്‍ഡറും എടുത്താണ് കവര്‍ച്ചാ സംഘം മടങ്ങിയത്. സമീപത്തെ കടകളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.