കോഴിക്കോട്ട് പൊതുപരിപാടികളിലും വിവാഹച്ചടങ്ങുകളിലും നിയന്ത്രണം
കോഴിക്കോട് : പൊതുപരിപാടികൾ, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ സർക്കാർ നിഷ്‌കർഷിച്ച അത്ര ആളുകളേ പങ്കെടുക്കുന്നുള്ളൂ എന്നുറപ്പുറപ്പ് വരുത്താൻ വാർഡുതല ആർ.ആർ.ടി.കൾക്ക് നിർദേശം നൽകാൻ കോർപ്പറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു. കോർപ്പറേഷൻ ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തും. ഉപയോഗിച്ച മാസ്കുകൾ ഒഴിവാക്കുന്നതിന് വ്യാപാരസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംവിധാനമൊരുക്കും. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി രാഷ്ട്രീയപ്പാർട്ടികൾ, ജനപ്രതിനിധികൾ, വ്യാപാരികൾ, ഓട്ടോ ടാക്‌സി സംഘടനാപ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചുചേർക്കും.
യോഗത്തിൽ വി.കെ.സി. മമ്മദ്‌കോയ എം.എൽ.എ, ഡെപ്യൂട്ടിമേയർ മുസാഫർ അഹമ്മദ്, ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ഡോ. എസ്. ജയശ്രീ, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടർ എൻ. റംല, കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി, ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്. ഗോപകുമാർ, മുൻമേയർ ടി.പി. ദാസൻ, കൗൺസിലർ കെ. മൊയ്തീൻകോയ, കെ.എം റഫീഖ്, ഒ. രജി, ടി. മരക്കാർ എന്നിവർ പങ്കെടുത്തു.