
മേൽപ്പാലം പണിക്കായി എടപ്പാൾ-കുറ്റിപ്പുറം റോഡ് പൂർണമായും അടച്ചു
February 13, 2021 0 By Editorഎടപ്പാൾ: മേൽപ്പാലം പണിക്കായി എടപ്പാൾ-കുറ്റിപ്പുറം റോഡ് വെള്ളിയാഴ്ച രാത്രിമുതൽ പൂർണമായും അടച്ചു. വലിയ ബീമുകൾ മുകളിലേക്കുകയറ്റുന്ന ജോലികൾക്കായാണിത്. ഞായറാഴ്ച രാത്രിവരെ ഇതുവഴി ഗതാഗതമനുവദിക്കില്ല. തൃശ്ശൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുവരുന്ന ദീർഘദൂര ബസുകളടക്കമുള്ള വാഹനങ്ങൾ എടപ്പാൾ എത്തുംമുൻപുള്ള നടുവട്ടം സെന്ററിൽനിന്ന് അയിലക്കാട് റോഡിലൂടെ കരിങ്കല്ലത്താണി-ചമ്രവട്ടം-മിനി പമ്പ വഴിയോ എടപ്പാൾ ടൗണിൽനിന്ന് പൊന്നാനി റോഡിലേക്കുതിരിഞ്ഞ് പഴയ ബ്ലോക്ക്-അയങ്കലം-കുറ്റിപ്പുറം വഴിയോ പോകണം.തൃശ്ശൂർ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ നടുവട്ടം-ടിപ്പുസുൽത്താൻ പാതയിലൂടെ കൂനംമൂച്ചിയിലോ വട്ടംകുളത്തോ പ്രവേശിച്ച് യാത്രതുടരാം. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂർ-ഗുരുവായൂർ ഭാഗങ്ങളിലേക്കുള്ള വലിയ വാഹനങ്ങളടക്കമുള്ളവ നിലവിൽ നിശ്ചയിച്ചതുപോലെ മാണൂരിൽനിന്നോ കണ്ടനകത്തുനിന്നോ തിരിഞ്ഞ് ചേകന്നൂർ, വട്ടംകുളം, എടപ്പാൾ വഴി പോകണം
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല