നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളിയും സുധീരനും പി.ജെ. കുര്യനും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, വി.എം. സുധീരന്, പി.ജെ. കുര്യന് എന്നീ നേതാക്കള്‍. തെരഞ്ഞെടുപ്പ് സമിതിയോഗത്തെയാണ് ഇക്കാര്യം അറിയിച്ചത്.മുന്നണിയെ നയിക്കുകയെന്നത് മാത്രമാണ്…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, വി.എം. സുധീരന്, പി.ജെ. കുര്യന് എന്നീ നേതാക്കള്‍. തെരഞ്ഞെടുപ്പ് സമിതിയോഗത്തെയാണ് ഇക്കാര്യം അറിയിച്ചത്.മുന്നണിയെ നയിക്കുകയെന്നത് മാത്രമാണ് തന്റെ ചുമതലയെന്ന് മുല്ലപ്പള്ളി പറഞ്ഞു. സുധീരന് മത്സരിക്കണമെന്ന താത്പര്യമാണ് എഐസിസി നേതൃത്വത്തിനുള്ളത്. ഇക്കാര്യം സുധീരനെ അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം, പതിവ് പോലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഗ്രൂപ്പ് വീതം വയ്പ്പിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് പി.സി. ചാക്കോ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ സ്ഥാനം വേണമെന്നും അഞ്ച് തവണ മത്സരിച്ചവരെ വീണ്ടും പരിഗണിക്കരുതെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.