എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തുടക്കം ; മുഖ്യമന്ത്രിക്ക് പിണറായിയില്‍ സ്വീകരണം
കണ്ണൂര്‍: എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാവും. മുഖ്യമന്ത്രി പിണറായി വിജയന് ജന്മനാട്ടില്‍ നല്‍കുന്ന സ്വീകരണത്തോടെയാണ് പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നത്. മൂന്ന് മണിക്ക് ഇന്ന് കണ്ണൂര്‍ മട്ടന്നൂര്‍…

കണ്ണൂര്‍: എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാവും. മുഖ്യമന്ത്രി പിണറായി വിജയന് ജന്മനാട്ടില്‍ നല്‍കുന്ന സ്വീകരണത്തോടെയാണ് പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നത്. മൂന്ന് മണിക്ക് ഇന്ന് കണ്ണൂര്‍ മട്ടന്നൂര്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെത്തും. തുടര്‍ന്ന് റെഡ് വൊളന്റിയര്‍മാരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ അദ്ദേഹം പിണറായിലേക്ക് തിരിക്കും. വൈകീട്ട് അഞ്ച് മണിക്ക് പിണറായി കണ്‍വെന്‍ഷനില്‍ ചേരുന്ന എല്‍.ഡി.എഫ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. അതേസമയം സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായി ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്. സംസ്ഥാന നേതൃത്വം അംഗീകരിച്ച സ്ഥാനാര്‍ത്ഥികളില്‍ ചില ജില്ലാ ഘടകങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇത്തരം മണ്ഡലങ്ങളില്‍ അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് എടുക്കും.