പാമ്പുകടിയേറ്റ കാര്യം അറിയാതെ മകളെ മുലയൂട്ടിയ അമ്മയും മകളും മരിച്ചു

ഡല്‍ഹി: ഉറക്കത്തില്‍ പാമ്പുകടിയേറ്റ സ്ത്രീയും അവരുടെ മുലപ്പാല്‍ കുടിച്ച മകളും മരിച്ചു. ഉത്തര്‍ പ്രദേശില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഉറക്കത്തില്‍ പാമ്പുകടിയേറ്റ കാര്യം 35 കാരിയായ സ്ത്രീ അറിഞ്ഞിരുന്നില്ല. ഉറക്കമുണര്‍ന്ന അവര്‍ തന്റെ മകളെ മുലയൂട്ടുകയായിരുന്നു.പിന്നീട് മൂന്നുവയസുകാരിയായ മകള്‍ക്കും അമ്മയ്ക്കും ദേഹാസ്വാസ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇരുവരും യാത്രാമധ്യേ മരിച്ചു.വീട്ടിൽ പിന്നീട് മറ്റൊരു റൂമിൽ കുടുംബാംഗങ്ങള്‍ പാമ്പിനെ കണ്ടെത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. സംഭവത്തില്‍ പോലീസ് അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *