കൊറോണ ബാധിച്ച് മരണമടഞ്ഞയാളുടെ പോക്കറ്റിൽ നിന്നും പണം മോഷ്ടിച്ച് ആശുപത്രി ജീവനക്കാർ

പൂനെ ; കൊറോണ ബാധിച്ച് മരണമടഞ്ഞയാളുടെ പോക്കറ്റിൽ നിന്നും പണം മോഷ്ടിച്ച് ആശുപത്രി ജീവനക്കാർ .മഹാരാഷ്​ട്രയിലെ ധുലെയിലുള്ള ശ്രീ ഗണേഷ മൾട്ടി സ്​പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. ജീവനക്കാരായ…

പൂനെ ; കൊറോണ ബാധിച്ച് മരണമടഞ്ഞയാളുടെ പോക്കറ്റിൽ നിന്നും പണം മോഷ്ടിച്ച് ആശുപത്രി ജീവനക്കാർ .മഹാരാഷ്​ട്രയിലെ ധുലെയിലുള്ള ശ്രീ ഗണേഷ മൾട്ടി സ്​പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. ജീവനക്കാരായ നാല്​ യുവാക്കൾ ചേർന്നാണ്​ മരിച്ച ഒരാളുടെ പോക്കറ്റിൽ നിന്നും 35,000 രൂപ മോഷ്​ടിച്ചത്​. ആശുപത്രിയിലെ സി.സി.ടി.വിയിൽ പതിഞ്ഞ മോഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. നിലത്ത്​ കിടത്തിയിരുന്ന മൃതദേഹം യുവാക്കൾ ചേർന്ന്​ സ്ട്രക്ച്ചറിലേക്ക് മാറ്റുന്നതും , ശേഷം ഒരാൾ പോയി ഡോർ അടക്കുന്നതും , മറ്റുള്ളവർ ചേർന്ന്​ മരിച്ചയാളുടെ പോക്കറ്റിൽ നിന്ന്​ പേഴ്​സ്​ എടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവം വിവാദമായതിനു പിന്നാലെ നാലുപേർക്കെതിരെയും മഹാരാഷ്​ട്ര പോലീസ്​ നടപടിയെടുത്തിട്ടുണ്ട്​.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story