ഈ വർഷവും ഓൺലൈനിലൂടെ ക്ലാസ് ; ജൂണ് ഒന്നിന് തന്നെ അധ്യയന വർഷം ആരംഭിച്ചേക്കും
തിരുവനന്തപുരം: ഈ അധ്യയന വർഷവും ഓൺലൈനിലൂടെ തന്നെയാകും കടന്നു പോകുക. രോഗ വ്യാപന തീവ്രത കുറയാത്ത സാഹചര്യത്തിൽ സാധാരണ രീതിയിൽ സ്കൂളുകൾ തുറക്കാൻ കഴിയില്ല. ജൂണ് ഒന്നിന്…
തിരുവനന്തപുരം: ഈ അധ്യയന വർഷവും ഓൺലൈനിലൂടെ തന്നെയാകും കടന്നു പോകുക. രോഗ വ്യാപന തീവ്രത കുറയാത്ത സാഹചര്യത്തിൽ സാധാരണ രീതിയിൽ സ്കൂളുകൾ തുറക്കാൻ കഴിയില്ല. ജൂണ് ഒന്നിന്…
തിരുവനന്തപുരം: ഈ അധ്യയന വർഷവും ഓൺലൈനിലൂടെ തന്നെയാകും കടന്നു പോകുക. രോഗ വ്യാപന തീവ്രത കുറയാത്ത സാഹചര്യത്തിൽ സാധാരണ രീതിയിൽ സ്കൂളുകൾ തുറക്കാൻ കഴിയില്ല. ജൂണ് ഒന്നിന് തന്നെ അധ്യയന വർഷം ആരംഭിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
രോഗ വ്യാപനം തീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ ജൂണ് ഒന്നിന് തന്നെ അധ്യയന വർഷം ആരംഭിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന് വെല്ലുവിളിയാണ്. ലോക്ക് ഡൗൺ തുടരുന്നതിനാൽ പാഠപുസ്തക വിതരണം അടക്കം അവതാളത്തിലാണ്. കഴിഞ്ഞ തവണത്തേത് പോലെ ഓൺലൈനിലൂടെ അധ്യയന വർഷം നടത്താൻ തന്നെയാണ് ആലോചന. രോഗ വ്യാപന തോത് കുറഞ്ഞില്ലെങ്കിൽ ഈ വർഷം ഡിസംബർ വരെയെങ്കിലും ഓൺലൈൻ ക്ലാസ് തുടർന്നേക്കും. കൊറോണയ്ക്ക് പുറമെ മഴക്കെടുതി കൂടി രൂക്ഷമായതോടെ പല സ്കൂളുകളും ദുരിതാശ്വാസ ക്യാമ്പുകൾ അടക്കം ആയി മാറിയിട്ടുണ്ട്. ജൂണ് ഒന്നിന് അധ്യയന വർഷം ആരംഭിക്കുന്നതിനെ കുറിച്ചും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.