കോഴിക്കോട് പോലീസ് ഉദ്യോഗസ്ഥരുടെ വീടിനു നേരെ ബോംബേറ്
വടകര : കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥരുടെ വീടിനുനേരെ ബോംബേറ്. രണ്ട് ഉദ്യോഗസ്ഥരുടെ വീടിനു നേരെയാണ് വ്യത്യസ്ത ദിവസങ്ങളില്‍ ആക്രമണമുണ്ടായത്. ബൈക്കില്‍ എത്തിയവരാണ് ആക്രമണം നടത്തിയത്. കണ്ണങ്കുഴി തേവൂന്റവിട…
വടകര : കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥരുടെ വീടിനുനേരെ ബോംബേറ്. രണ്ട് ഉദ്യോഗസ്ഥരുടെ വീടിനു നേരെയാണ് വ്യത്യസ്ത ദിവസങ്ങളില്‍ ആക്രമണമുണ്ടായത്. ബൈക്കില്‍ എത്തിയവരാണ് ആക്രമണം നടത്തിയത്. കണ്ണങ്കുഴി തേവൂന്റവിട…
വടകര : കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥരുടെ വീടിനുനേരെ ബോംബേറ്. രണ്ട് ഉദ്യോഗസ്ഥരുടെ വീടിനു നേരെയാണ് വ്യത്യസ്ത ദിവസങ്ങളില്‍ ആക്രമണമുണ്ടായത്. ബൈക്കില്‍ എത്തിയവരാണ് ആക്രമണം നടത്തിയത്. കണ്ണങ്കുഴി തേവൂന്റവിട ചിത്രദാസിന്റെ വീട്ടില്‍ കഴിഞ്ഞ 18നും ഇന്ന് പുലര്‍ച്ചെ ഒരുമണിക്ക് കന്നിനട വലിയ വളപ്പില്‍ പ്രദീപ് കുമാറിന്റെ വീടിനു നേരെയുമാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. വടകര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരാണ് ചിത്രദാസും പ്രദീപ് കുമാറും.
ബീയർ കുപ്പിയിൽ പെട്രോൾ നിറച്ചുണ്ടാക്കിയ ബോംബാണ് പ്രദീപിന്റെ വീടിനു നേരെ എറിഞ്ഞത്. ഒന്നു വീടിന്റെ കിണറ്റിലും മറ്റൊന്ന് വീട്ടിലേക്കുള്ള വഴിയിലും വീണു പൊട്ടി. കിണറ്റിലെ വെള്ളം മലിനമായി. ചിത്രദാസിന്റെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ വെടിമരുന്നിന്റെ ഗന്ധം ഒരു കിലോമീറ്റർ അകലെ വരെയെത്തി. വീടിനോട് ചേർന്ന ഷെഡിലാണ് സ്ഫോടനമുണ്ടായത്. ഷെഡ് മൺകൂന പോലെയായി. കല്ലുകൾ 100 മീറ്റർ അകലേയ്ക്കു തെറിച്ചു വീണു. ഒരു ഗ്യാസ് സിലിണ്ടർ അര കിലോമീറ്റർ അകലെയുള്ള വിനോദ് കായക്കണ്ടി എന്നയാളുടെ വീട്ടുമുറ്റത്ത് പതിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തിപ്പെടുത്തും . രണ്ട് സംഭവങ്ങളും ഒരുമിച്ചുണ്ടായതിന്റെ ആശങ്കയിലാണ് നാട്ടുകാരും.