
കോവാക്‌സിന്‍ കുട്ടികളില്‍ പരീക്ഷണം ആരംഭിച്ചു
June 3, 2021പട്ന: ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്സിന്റെ പരീക്ഷണം കുട്ടികളിൽ ആരംഭിച്ചു. പട്നയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ക്ലിനിക്കൽ ട്രയലുകൾ നടക്കുന്നത്.
മെയ് പതിനൊന്നിനാണ് കുട്ടികളിൽ വാക്സിൻ പരീക്ഷണം നടത്തുന്നതിനുളള അനുമതി ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ ഭാരത് ബയോടെക്കിന് നൽകിയത്. രണ്ടുമുതൽ പതിനെട്ട് വയസ്സുവരെ പ്രായമുളള കുട്ടികളിൽ രണ്ടും മൂന്നുംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകിയതായി നീതി ആയോഗ് അംഗം വി.കെ. പോൾ അറിയിച്ചിരുന്നു.