വാക്‌സിന് ജിഎസ്ടി ഇളവില്ല: ബ്ലാക്ക് ഫംഗസ്, കോവിഡ് ചികിത്സകൾക്കുള്ള മരുന്നിനെ ഒഴിവാക്കി

ന്യൂഡൽഹി: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകൾ ഉൾപ്പടെയുള്ളവയുടെ നികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനമായി. അതേസമയം വാക്‌സിന്റെ ജിഎസ്ടിയിൽ മാറ്റംവരുത്തിയില്ല.

വെന്റിലേറ്റർ, മെഡിക്കൽ ഗ്രേഡ് ഓക്‌സിജൻ, കോവിഡ് പരിശോധന കിറ്റ്, ഓക്‌സിജൻ കോൺസൻട്രേറ്റ്, ബൈപാപ്പ് മെഷീൻ എന്നിവയുടെ ജിഎസ്ടി 12ശതമാനത്തിൽനിന്ന് അഞ്ചുശതമാനമയി കുറച്ചു. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നായ ആംഫോടെർസിൻ ബി-യെയും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ടോസിലിസുമാബ്-നെയും ജിഎസ്ടിയിൽ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ആംബുലൻസ് സേവനത്തിനുള്ള നിരക്ക് 28ശതമാനത്തിൽനിന്ന് 12ശതമാനമാക്കിയാണ് കുറച്ചത്. ഇലക്ട്രിക്‌ ചൂളയുടെയും താപനില പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളുടെയും നിരക്ക് അഞ്ചുശതമാനമാക്കി കുറച്ചു. മരുന്ന്, ഓക്‌സിജൻ, ഓക്‌സിജൻ നിർമാണത്തിനുള്ള ഉപകരണം, പരിശോധന കിറ്റും മറ്റുള്ളവയും എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി തിരിച്ചാണ് ഇളവ് നൽകിയിട്ടുള്ളത്. ഉത്പാദിപ്പിക്കുന്ന 75ശതമാനം വാക്‌സിനും ജിഎസ്ടി നൽകി കേന്ദ്ര സർക്കാരായിരിക്കും വാങ്ങുക. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴിയാണ് 44-ാമത് ജിഎസ്ടി കൗൺസിൽ യോഗംചേർന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story