മുൻകൂർ ജാമ്യം ഇല്ല ; രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് ഹൈക്കോടതി
കൊച്ചി: രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യത്തിന് സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം താൻ നടത്തിയത് വിവാദ…
കൊച്ചി: രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യത്തിന് സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം താൻ നടത്തിയത് വിവാദ…
കൊച്ചി: രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യത്തിന് സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം താൻ നടത്തിയത് വിവാദ പരാമർശമാണെന്ന് ഐഷ കോടതിയിൽ സമ്മതിച്ചു. പരിണിത ഫലങ്ങൾ അറിയാതെയാണ് പ്രതികരിച്ചത്. ബയോ വെപ്പൺ പരാമർശം അബദ്ധത്തിൽ പറഞ്ഞുപോയതാണെന്നും ഐഷ കോടതിയിൽ പറഞ്ഞു.
ഐഷയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് കേന്ദ്രസർക്കാരും ദ്വീപ് ഭരണകൂടവും കോടതിയിൽ ആവശ്യപ്പെട്ടു. ചാനൽ ചർച്ചയ്ക്കിടെ ഐഷ നടത്തിയത് വിമർശനം അല്ല. കേന്ദ്രസർക്കാർ കൊറോണ വൈറസിനെ ലക്ഷദ്വീപിൽ ബയോവെപ്പണായി ഉപയോഗിച്ചെന്നായിരുന്നു ഐഷയുടെ പരാമർശം. ഇത് ആവർത്തിച്ച് പറഞ്ഞുവെന്നും ഇന്ത്യയെ ചൈനയുമായി താരതമ്യം ചെയ്തുവെന്നും കേന്ദ്രം വാദിച്ചു. പോലീസിന്റെ നിർദ്ദേശ പ്രകാരം ഈമാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും ഐഷ കോടതിയിൽ അറിയിച്ചു.
ബയോ വെപ്പൺ പരാമർശം സർക്കാരിനെതിരെയല്ലെന്ന് ഐഷ സുൽത്താന കോടതിയിൽ പറഞ്ഞു. സർക്കാരിന്റെ നടപടികളെ വിമർശിക്കുകമാത്രമാണ് ചെയ്തതെന്നും വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചില്ലെന്നും ഐഷ സുൽത്താന കോടതിയിൽ പറഞ്ഞു. എന്നാൽ ഐഷയുടെ പരാമർശം ദ്വീപ് ജനതയെ കേന്ദ്ര സർക്കാരിനെതിരെയാക്കാൻ ലക്ഷ്യം വച്ചുള്ളതാണെന്ന് ദ്വീപ് ഭരണകൂടം വ്യക്തമാക്കി.
അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്. ഐഷയുടെ പരാമർശം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ദ്വീപ് ഭരണകൂടം പറഞ്ഞു. പോലീസ് 10 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്. അറസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നുവെങ്കിൽ നേരത്തെ ആകാമായിരുന്നുവെന്നും ദ്വീപ് അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.