പ്ലസ്ടു മുതൽ പ്രണയാഭ്യർത്ഥനയുമായി ദൃശ്യയ്ക്ക് പുറകെ വിനീഷ് " മകളെ വിവാഹം കഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുനെന്നും നിരാകരിച്ചത് വൈരാഗ്യത്തിന് കാരണമായെന്നും ദൃശ്യയുടെ അച്ഛൻ

EK News Malappuram :  മലപ്പുറം: പ്രണയം നിരസിച്ചതിന് വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ കുത്തിക്കൊന്ന നാടിനെ നടുക്കിയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മകളെ…

EK News Malappuram : മലപ്പുറം: പ്രണയം നിരസിച്ചതിന് വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ കുത്തിക്കൊന്ന നാടിനെ നടുക്കിയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മകളെ വിവാഹം കഴിക്കണമെന്ന് പ്രതി വിനീഷ് അച്ഛൻ ബാലചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാലചന്ദ്രൻ ആവശ്യം അപ്പോൾ തന്നെ നിരസിക്കുകയായിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് അച്ഛൻ പറയുന്നു.

പെരിന്തൽമണ്ണയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.കൊലപാതകം നടക്കുന്നതിന് രണ്ട് ദിവസം മുൻപാണ് വിനീഷ് ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കളിപ്പാട്ട കടയിലെത്തി വിവാഹം കഴിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. കട തീയിടാൻ കാരണവും ഇതുതന്നെയാണെന്ന് പിതാവ് പറഞ്ഞു. ബാലചന്ദ്രൻ കൃത്യം നടക്കുന്നതിന് മുൻപ് ഏഴര വരെ വീട്ടിൽ ഉണ്ടായിരുന്നു. അദ്ദേഹം വീട്ടിലില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വിനീഷ് വീടിനുള്ളിൽ അതിക്രമിച്ച് കയറി ദൃശ്യയെ കൊലപ്പെടുത്തുകയും തടയാൻ ശ്രമിച്ച സഹോദരി ദേവശ്രീയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തത്.

വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. പെൺകുട്ടിയുടെ അച്ഛന്റെ കടയ്ക്ക് തീയിട്ട് നശിപ്പിച്ച് ശ്രദ്ധതിരിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് ഉയരുന്ന ആരോപണം. കൊലപാതകത്തിന് ശേഷം ഓട്ടോറിക്ഷയിൽ കയറി രക്ഷപെടാൻ ശ്രമിച്ച വിനീഷിനെ ഓട്ടോ ഡ്രൈവർ നേരെ പോലീസ് സ്‌റ്റേഷനിൽ എത്തിയ്ക്കുകയായിരുന്നു.

പ്രതി വിനീഷും മരിച്ച പെൺകുട്ടിയും പ്ലസ് ടുവിൽ സഹപാഠികളാണ്. മൂന്ന് മാസങ്ങൾക്ക് മുൻപ് ദൃശ്യയെ ശല്യം ചെയ്തതിന് പോലിസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പ്രതിയെ പോലീസ് താക്കീത് നൽകി വിട്ടയച്ചിരുന്നു. എൽഎൽബി വിദ്യാർത്ഥിയാണ് ദൃശ്യ. പ്ലസ്ടു മുതൽ പ്രണയാഭ്യർത്ഥനയുമായി ദൃശ്യയ്ക്ക് പുറകെ വിനീഷ് ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

നിങ്ങളുടെ പ്രദേശത്ത് ന്യൂസ് ഗ്രൂപ്പ് അഡ്മിൻ ആകാൻ താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്തു മെസേജ് ചെയ്യുക

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story