സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനമായി 251-ാം സിനിമയുടെ ക്യാരക്ടര്‍ ലുക്ക് പുറത്ത് വിട്ടു

മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ നരച്ച താടിയുമായി…

മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന രീതിയിൽ ഇരിക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററിൽ. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ മുൻനിര താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ചിത്രം ആരാധകരില്‍ വന്‍ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ചിത്രം മാസ് ആക്ഷൻ സിനിമയായിരിക്കുമെന്നുറപ്പാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല.

എത്തിറിയൽ എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രാമചന്ദ്രൻ ആണ്. സമീൻ സലീമാണ് ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കുന്നത്.പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊഡുത്താസ്, സ്റ്റിൽസ്- ഷിജിൻ പി രാജ്, ക്യാരക്ടർ ഡിസൈൻ- സേതു ശിവാനന്ദൻ, മാർക്കറ്റിംഗ് പി.ആർ- വൈശാഖ് സി വടക്കേവീട്, പോസ്റ്റർ ഡിസൈൻ- എസ്.കെ.ഡി ഡിസൈൻ ഫാക്ടറി, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ആഗസ്റ്റ് സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story