ഐ.സി.എസ്​.ഇ പത്താം ക്ലാസ്, ഐ.എസ്​.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ഐ.സി.എസ്​.ഇ പത്താം ക്ലാസ്, ഐ.എസ്​.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cisce.org എന്ന വെബ്സൈറ്റ്​ വഴി ഫലമറിയാം. കൂടാതെ 09248082883 എന്ന നമ്പറിൽ എസ്.എം.എസ്​ അയച്ചും ഫലം അറിയാം.ഐ.സി.എസ്​.ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.98 ശതമാനമാണ് വിജയം. ഐ.സി.എസ്​.ഇയിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിജയശതമാനത്തിൽ മാറ്റമില്ല. 99.98 ശതമാനം.

ഐ.എസ്​.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 99.76 ശതമാനമാണ് ആകെ വിജയ ശതമാനം. 99.86 ശതമാനം പെൺകുട്ടികളും 99.66 ശതമാനം ആൺകുട്ടികളുമാണ് വിജയിച്ചത്. വ്യക്തിഗത മാർക്ക് സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ആഗസ്റ്റ് ഒന്നിന് മുമ്പ് സ്കൂളുകൾ വഴി ബന്ധപ്പെടണമെന്ന് ബോർഡ് അറിയിച്ചു.

കോവിഡ് രണ്ടാം തരംഗം കണക്കിലെടുത്ത് കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ (CISCE) ഈ വർഷം രണ്ട് ക്ലാസുകളിലെയും പരീക്ഷകൾ റദ്ദാക്കിയിരുന്നു. ബോർഡ് തീരുമാനിച്ച ഇതര വിലയിരുത്തൽ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഫലം തയ്യാറാക്കിയത്.

ഫലം അറിയാൻ എസ്​.എം.എസ്​ അയക്കേണ്ട വിധം

ഐ.സി.എസ്​.ഇ ഫലം ലഭിക്കാൻ:

ICSE എന്ന്​ ടൈപ്പ്​ ചെയ്​ത്​ സപേയ്​സ്​ ഇട്ട ശേഷം വിദ്യാർഥിയുടെ ഐ.ഡി ടൈപ്പ്​ ചെയ്യുക. ഇത്​ 09248082883 എന്ന നമ്പറിലേക്ക്​ എസ്​.എം.എസ്​ ചെയ്യുക.

For ICSE Results 2021: SMS ICSE<Space><Unique Id> to 09248082883

ഐ.എസ്​.സി ഫലം ലഭിക്കാൻ:
ISC എന്ന്​ ടൈപ്പ്​ ചെയ്​ത്​ സപേയ്​സ്​ ഇട്ട ശേഷം വിദ്യാർഥിയുടെ ഐ.ഡി ടൈപ്പ്​ ചെയ്യുക. (ISC) ഇത്​ 09248082883 എന്ന നമ്പറിലേക്ക്​ എസ്​.എം.എസ്​ ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *