ഹരികൃഷ്ണയുടെ ചുണ്ടിനു താഴെ ചുവപ്പു പാട്, മൃതദേഹം കിടപ്പുമുറിക്കടുത്ത് തറയില്‍, ഉടുപ്പില്‍ മണല്‍; സഹോദരീഭര്‍ത്താവ് പിടിയില്‍

ചേര്‍ത്തല: കടക്കരപ്പള്ളിയില്‍ യുവതിയെ സഹോദരിയുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വണ്ടാനം മെഡിക്കല്‍കോളേജിലെ താത്കാലിക നഴ്സായ കടക്കരപ്പള്ളി പത്താംവാര്‍ഡ് തളിശ്ശേരിത്തറ ഉല്ലാസിന്റെയും സുവര്‍ണയുടെയും മകള്‍ ഹരികൃഷ്ണ(25)യാണു മരിച്ചത്.…

ചേര്‍ത്തല: കടക്കരപ്പള്ളിയില്‍ യുവതിയെ സഹോദരിയുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വണ്ടാനം മെഡിക്കല്‍കോളേജിലെ താത്കാലിക നഴ്സായ കടക്കരപ്പള്ളി പത്താംവാര്‍ഡ് തളിശ്ശേരിത്തറ ഉല്ലാസിന്റെയും സുവര്‍ണയുടെയും മകള്‍ ഹരികൃഷ്ണ(25)യാണു മരിച്ചത്. സംഭവശേഷം ഒളിവില്‍പ്പോയ സഹോദരീഭര്‍ത്താവ് അഞ്ചാംവാര്‍ഡ് പുത്തന്‍കാട്ടില്‍ രതീഷി(ഉണ്ണി-35)നെ ശനിയാഴ്ച വൈകുന്നേരത്തോടെ ചേര്‍ത്തല ചെങ്ങണ്ടയില്‍നിന്ന് പോലീസ് പിടികൂടി. ഇയാളെ ചോദ്യംചെയ്തുവരുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ.

ശനിയാഴ്ച പുലര്‍ച്ചേ വീട്ടുകാര്‍ പട്ടണക്കാട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന്, രതീഷിന്റെ പൂട്ടിയവീട് പോലീസിന്റെ സാന്നിധ്യത്തില്‍ തുറന്നു നോക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. കിടപ്പുമുറിയോടുചേര്‍ന്നു തറയിലായിരുന്നു മൃതദേഹം. ചുണ്ടിലെ ചെറിയ മുറിവൊഴികെ പ്രത്യക്ഷത്തില്‍ പരിക്കില്ലെന്നാണു പോലീസ് നല്‍കുന്ന സൂചന. ചെരിപ്പ് ധരിച്ചിരുന്നു. ഉടുപ്പിലും ദേഹത്തും മണല്‍ പറ്റിയിട്ടുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ സഹോദരിയും രതീഷിന്റെ ഭാര്യയുമായ നീതുവിനു വെള്ളിയാഴ്ച രാത്രിജോലിയായിരുന്നു. കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തിയെന്നാണു കരുതുന്നത്. ജോലികഴിഞ്ഞു ചേര്‍ത്തലയിലെത്തുന്ന ഹരികൃഷ്ണയെ രതീഷായിരുന്നു മിക്കപ്പോഴും സ്‌കൂട്ടറില്‍ വീട്ടിലെത്തിച്ചിരുന്നത്. ഇരുവീടുകളും ഒരുകിലോമീറ്റര്‍ വ്യത്യാസത്തിലാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story