ഹിന്ദു-ക്രിസ്ത്യന്‍ ആചാരങ്ങള്‍ ഉള്‍പ്പെടുത്തി വിവാഹം; എന്നാൽ ഒരേയൊരു കാര്യത്തില്‍ മാത്രം വിഷമമുണ്ടെന്ന് എലീന പടിക്കല്‍
ഈ മാസം 30നാണ് അവതാരകയും നടിയുമായ എലീന പടിക്കലിന്റെ വിവാഹം. വരൻ രോഹിത്തിന്റെ സ്വദേശമായ കോഴിക്കോടുവച്ചാണ് ചടങ്ങുകൾ നടക്കുക. കഴിഞ്ഞ ജനുവരിയിലായിരുന്നു രോഹിത്തിന്റെയും എലീനയുടെയും വിവാഹ നിശ്ചയം.…
ഈ മാസം 30നാണ് അവതാരകയും നടിയുമായ എലീന പടിക്കലിന്റെ വിവാഹം. വരൻ രോഹിത്തിന്റെ സ്വദേശമായ കോഴിക്കോടുവച്ചാണ് ചടങ്ങുകൾ നടക്കുക. കഴിഞ്ഞ ജനുവരിയിലായിരുന്നു രോഹിത്തിന്റെയും എലീനയുടെയും വിവാഹ നിശ്ചയം.…
ഈ മാസം 30നാണ് അവതാരകയും നടിയുമായ എലീന പടിക്കലിന്റെ വിവാഹം. വരൻ രോഹിത്തിന്റെ സ്വദേശമായ കോഴിക്കോടുവച്ചാണ് ചടങ്ങുകൾ നടക്കുക. കഴിഞ്ഞ ജനുവരിയിലായിരുന്നു രോഹിത്തിന്റെയും എലീനയുടെയും വിവാഹ നിശ്ചയം. ഓഗസ്റ്റ് ആകുമ്പോഴേക്ക് കൊവിഡ് മൂലമുള്ള പ്രശ്‌നങ്ങൾ മാറുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നതെങ്കിലും, അത് തെറ്റി. അതിനാൽ ഹിന്ദു-ക്രിസ്ത്യൻ ആചാരങ്ങൾ ഉൾപ്പെടുത്തി വളരെ ലളിതമായിട്ടായിരിക്കും ചടങ്ങെന്ന് എലീന പറയുന്നു.
ആഡംബരങ്ങളോടൊന്നും താൽപര്യവുമില്ലെന്നും, സുഹൃത്തുക്കൾക്കും കസിൻസിനും വിവാഹത്തിൽ പങ്കെടുക്കാനാവണം എന്നു മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂവെന്നും താരം പറയുന്നു. മിക്ക സുഹൃത്തുക്കളും കേരളത്തിന് പുറത്താണ്, കസിൻസ് പലരും വിദേശത്തും. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇവർക്കൊന്നും ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ല. ആ ഒറ്റ കാര്യത്തിൽ മാത്രമേ വിഷമമുള്ളുവെന്ന് എലീന വ്യക്തമാക്കി.
അതേസമയം എലീനയുടെ വിവാഹ സാരിയിലും ചില പ്രത്യേകതകൾ ഉണ്ട്. വരന്റെയും വധുവിന്റെയും പേരിന്റെ ആദ്യത്തെ അക്ഷരങ്ങൾ ഉപയോഗിച്ചാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു ടിപ്പിക്കൽ ഹിന്ദു വെഡ്ഡിങ് സാരി ആയിരിക്കുമെന്ന് എലീന പറയുന്നു. അപ്പന്റെയും അമ്മയുടെയും പേര് സാരിയിൽ എഴുതണമെന്ന ഒരു ആഗ്രഹം മാത്രമാണ് താൻ പറഞ്ഞത്. പിന്നെ ഇരുവരുടെയും ഒരു ആശംസ സാരിയിൽ ഉണ്ടാകും. അത് അവർ നേരിട്ട് സാരി തയ്യാറാക്കുന്ന തന്റെ സുഹൃത്തിനെ അറിയിക്കുകയായിരുന്നു. സാരി കിട്ടുമ്പോൾ മാത്രമേ അതെന്താണെന്ന് അറിയാനാകൂവെന്ന് എലീന കൂട്ടിച്ചേർത്തു.