ജനം ടിവി കൊച്ചി ബ്യൂറോക്ക് നേരെ അഴകിയകാവ്ക്ഷേത്രം ഭാരവാഹികളുടെ ആക്രമണം

ജനം ടിവി കൊച്ചി ബ്യൂറോക്ക് നേരെ അഴകിയകാവ്ക്ഷേത്രം ഭാരവാഹികളുടെ ആക്രമണം

June 3, 2018 0 By Editor

കൊച്ചി: ജനം ടിവി കൊച്ചി ബ്യൂറോക്ക് നേരെ ആക്രമണം. പള്ളുരുത്തി അഴകിയകാവ് ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിലാണ് ആക്രമണം. ബ്യൂറോയിലെ ക്യാമറയും ടിവിയും നശിപ്പിച്ചു.
അഴകിയകാവ് ക്ഷേത്രം ഭരണസമിതി അംഗം ഉദയന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത് ക്ഷേത്രത്തിലെ സാമ്പത്തിക തട്ടിപ്പിനെകുറിച്ച് ജനം ടിവി വാർത്ത നൽകിയിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പോലീസിസ് കൈമാറിയിട്ടുണ്ട്.അതേസമയം, ജനം ടി വി ബ്യൂറോ ഓഫീസിൽ കയറി ആക്രമം സംഭവത്തിൽ എറണാകുളം പ്രസ്സ് ക്ലബ്ബ് പ്രതിഷേധം രേഖപ്പെടുത്തി.