16 കാരിയെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി; തമിഴ് സംവിധായകന്‍ എസ്. ശങ്കറിന്റെ മരുമകനെതിരെ പീഡന പരാതി
ചെന്നൈ: പ്രശസ്ത ചലച്ചിത്ര തമിഴ് സംവിധായകന്‍ എസ്. ശങ്കറിന്റെ മരുമകനെതിരെ പീഡന പരാതി. പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ക്രിക്കറ്റ് പരിശീലനത്തിനായി പോയ…
ചെന്നൈ: പ്രശസ്ത ചലച്ചിത്ര തമിഴ് സംവിധായകന്‍ എസ്. ശങ്കറിന്റെ മരുമകനെതിരെ പീഡന പരാതി. പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ക്രിക്കറ്റ് പരിശീലനത്തിനായി പോയ…
ചെന്നൈ: പ്രശസ്ത ചലച്ചിത്ര തമിഴ് സംവിധായകന്‍ എസ്. ശങ്കറിന്റെ മരുമകനെതിരെ പീഡന പരാതി. പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ക്രിക്കറ്റ് പരിശീലനത്തിനായി പോയ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. ക്രിക്കറ്റ് ക്ലബ്ബിന്റെ ക്യാപ്റ്റന്‍ ആയ രോഹിത് ദാമോദരന്‍ , ക്ലബ് സെക്രട്ടറിയായ അച്ഛന്‍ ദാമോദരന്‍, ക്രിക്കറ്റ് പരിശീലകന്‍ താമരൈ കണ്ണന്‍, എന്നിവരുടെ പേരിലാണ് പുതുച്ചേരിയിലെ മേട്ടുപ്പാളയം പൊലീസിൽ പെണ്‍കുട്ടി പരാതി നൽകിയത്.എന്നാൽ പരാതി നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ശിശുക്ഷേമ സമിതിക്ക് കത്തെഴുതിയിരുന്നു. പരാതിയെത്തുടര്‍ന്ന് പുതുച്ചേരി ശിശുക്ഷേമ സമിതി കോച്ചുമാരായ താമരൈക്കണ്ണന്‍, ജയകുമാര്‍, സെയ്ചെം മധുര പാന്തേഴ്സ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് ദാമോദരന്‍, മകന്‍ രോഹിത്, സെക്രട്ടറി വെങ്കട്ട് എന്നിവര്‍ക്കെതിരെ മേട്ടുപ്പാലം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.