ഇന്ദ്രൻസ് (Indrans) നായകനായി നവാഗതനായ എ.ബി. ബിനിൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ‘വാമനൻ’ (Vamanan movie) എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം കടവന്ത്ര കൊലയ്ക്കു ഭഗവതി ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്നു. സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സീമ ജി. നായർ ആദ്യ ക്ലാപ്പടിച്ചു. മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ.ബി., സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ് ഏറേ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെൽസൺ, അരുൺ, ജെറി, കലാന്തൻ ബഷീർ, സെബാസ്റ്റ്യൻ, ജോർജ്ജ്, മനു, ദിൽഷ, പ്രഗ്യാ, ആദിത്യ, സീമ ജി. നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *